SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Vadivukkarasi Death News: 'ഞാൻ ജീവിച്ചിരിപ്പുണ്ട്' മരണവാർത്തകളോട് പ്രതികരിച്ച് മുതിർന്ന നടി വടിവുക്കരസി

താന്‍ മരിച്ചുവെന്ന സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങൾക്ക് വിരാമമിട്ട് മുതിർന്ന തമിഴ് നടി വടിവുക്കരസി.

Written By Mekha P Panicker Updated by Ajitha Kumari
Published: Sep 21, 2026, 01:02 PM | Updated: Sep 21, 2026, 01:02 PM

സ്വന്തം മരണവാർത്തകൾക്ക് മറുപടി പറയുന്നത് സെലിബ്രിറ്റികളെ സംബന്ധിച്ച് പുതിയ കാര്യമല്ല. പലരെയും ഇതിനോടകം ദയവില്ലാതെ സമൂഹമാധ്യമങ്ങൾ പലപ്പോഴും ‘കൊന്നിട്ടുണ്ട്’. അത്തരത്തിൽ ഏറ്റവും ഒടുവിൽ വന്ന മരണവാർത്തയാണ് തമിഴ് നടി വടിവുക്കരസിയുടേത്.

64 കാരിയായ താരം ആരോഗ്യനില മോശമായി മരണപ്പെട്ടു എന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. വടിവുക്കരസി അന്തരിച്ചതായി അവകാശപ്പെടുന്ന ചില പോസ്റ്റുകളും പുറത്തുവന്നു. പ്രചരിക്കുന്ന അഭ്യൂഹങ്ങൾ ആരാധകരിലും സിനിമാപ്രവർത്തകരിലും ഒരുപോലെ ആശങ്ക സൃഷ്ടിച്ചു. ഇതേതുടർന്നാണ് വടിവുക്കരസി തന്നെ രംഗത്തെത്തി തന്റെ മരണവാർത്തകള്‍ നിഷേധിച്ചത്. താൻ സുഖമായിരിക്കുന്നുവെന്നും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും താരം തന്നെ തന്റെ ആരാധകരെ അറിയിച്ചു. മാത്രമല്ല തന്നെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ച എല്ലാവർക്കും വടിവുക്കരസി നന്ദി പറഞ്ഞു.

തമിഴ് സിനിമകൾക്ക് പുറമെ തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും വടിവുക്കരസി അഭിനയിച്ചിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ 350-ലധികം സിനിമകളിലും 40-ലധികം ടെലിവിഷൻ പരമ്പരകളിലും വടിവുക്കരസി അഭിനയിച്ചിട്ടുണ്ട്. കമൽഹാസന്റെ 'സിഗപ്പ് റോജകൾ' ആയിരുന്നു ആദ്യ സിനിമ പിന്നീട് അങ്ങോട്ട് 'പഠിക്കാത്തവൻ', 'അരുണാചലം', 'പടയപ്പ', 'ശിവാജി' തുടങ്ങിയ നിരവധി ചിത്രങ്ങളിലുടെ വടിവുക്കരസി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2026-ൽ പുറത്തിറങ്ങിയ 'കോൺ സിറ്റി' എന്ന ചിത്രത്തിൽ അർജുൻ ദാസിനൊപ്പമാണ് വടിവുക്കരസി അവസാനമായി അഭിനയിച്ചത്.

ശബ്പതി ദക്ഷിണാമൂർത്തിയായിരുന്നു വടിവുക്കരസിയുടെ ഭർത്താവ് ഈ ബന്ധത്തിൽ ഷൺമുഖപ്രിയ എന്നൊരു മകളുണ്ട്. എന്നാൽ ഭർത്താവിന്റെ മരണശേഷം വടിവുക്കരസി വീണ്ടും വിവാഹിതയായി പക്ഷെ തന്റെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനമായിരുന്നു രണ്ടാം വിവാഹമെന്ന് നടി മുൻപ് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author