SOCIAL MEDIA

Newsletter

PARTNER SITES
icons Entertainment icons Kerala icons National icons International icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Ramayana Movie: 'സീതയുടെ വേഷത്തിലേക്ക് സായ് പല്ലവി ഒട്ടും ചേരുന്നില്ല' വിമർശനവുമായി കാജോളിന്റെ സഹോദരി

Entertainment

സീതയുടെ വേഷത്തിലേക്ക് സായ് പല്ലവി ഒട്ടും അനുയോജ്യയല്ലെന്ന് വിമർശിച്ച് കാജോളിന്റെ സഹോദരി തനിഷ മുഖർജി.

Written By Mekha P Panicker Updated by Mekha P Panicker
Published: Nov 26, 2026, 02:18 PM | Updated: Nov 26, 2026, 02:18 PM

നിതേഷ് തിവാരി സംവിധാനം ചെയ്ത ‘രാമായണം: റൈസ് ഓഫ് എ ലെജൻഡ്- പാർട്ട് 1’ റിലീസ് ചെയ്ത് 20 ദിവസത്തിനുള്ളിൽ 1,735 കോടി രൂപയിലധികം കളക്ഷൻ നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ സീതയായി സായ് പല്ലവിയും രാമനായി രൺബീർ കപൂറും അനുയോജ്യരല്ലെന്ന വിമർശനം ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ഉയർന്നിരുന്നു.

ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ മുന്നേറുമ്പോഴും സായ് പല്ലവിക്കെതിരെ വിമർശനങ്ങൾ തുടരുകയാണ്. കാജോളിന്റെ സഹോദരിയും നടിയുമായ തനിഷ മുഖർജിയാണ് ഇപ്പോൾ സായ് പല്ലവിക്കെതിരെ രംഗത്തെത്തിയത്.

സായ് പല്ലവി മികച്ച നടിയാണെങ്കിലും സീതയുടെ വേഷത്തിലേക്ക് അവർ ഒട്ടും ചേരുന്നില്ലെന്നും സിനിമയുടെ ദൃശ്യാനുഭവത്തിൽ നിന്ന് തന്നെ അകറ്റുന്നുവെന്നും തനിഷ അഭിപ്രായപ്പെട്ടു. ‘അനിമൽ’ എന്ന സിനിമയ്ക്ക് ശേഷം രൺബീർ കപൂറിനെ ശ്രീരാമനായി ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് താൻ കരുതിയിരുന്നെങ്കിലും അദ്ദേഹം ആ വേഷത്തിന് തികച്ചും അനുയോജ്യമായ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചതെന്ന് തനിഷ പറയുന്നു.

രാവണനായി എത്തിയ യാഷിന്റെ പ്രകടനത്തെയും തനിഷ പ്രശംസിച്ചു. യാഷ് പ്രതീക്ഷകൾക്കും അപ്പുറം കഥാപാത്രത്തെ പൂർണ്ണതയോടെ അവതരിപ്പിച്ചുവെന്നും രാമന് ഒത്ത എതിരാളിയായി രാവണനെ മാറ്റാൻ യാഷിന് സാധിച്ചുവെന്നും തനിഷ എടുത്തുപറഞ്ഞു.

സായ് പല്ലവിയുടെ കാസ്റ്റിംഗിനെ വിമർശിച്ചപ്പോഴും സിനിമയിലെ ദൃശ്യങ്ങൾ, കഥ, മറ്റ് അഭിനേതാക്കളുടെ പ്രകടനം എന്നിവ അതിമനോഹരമാണെന്നും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിതെന്നും അവർ വ്യക്തമാക്കി. സായ് പല്ലവിയെ സീതയായി തിരഞ്ഞെടുത്തത് തെറ്റായ തീരുമാനമാണെന്ന തനിഷയുടെ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങളും അതേസമയം നിരവധി പേരുടെ പിന്തുണയും ലഭിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author