SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Sudan Gold Mine Collapse: സുഡാനിൽ ഖനിത്തൊഴിലാളികളുടെ കൂട്ടമരണം, രക്ഷാപ്രവർത്തനം ദുഷ്കരം

ആഭ്യന്തര യുദ്ധവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും നിലനിൽക്കുന്ന സുഡാനിൽ സ്വർണ്ണഖനി തകർന്ന് 60 തൊഴിലാളികൾ മരിച്ചു.

Written By Mekha P Panicker Updated by Roniya Baby
Published: Sep 16, 2026, 05:56 PM | Updated: Sep 16, 2026, 05:56 PM

ചൊവ്വാഴ്ച സുഡാനിലെ സ്വർണ്ണഖനി തകർന്നുണ്ടായ അപകടത്തിൽ 60 തൊഴിലാളികൾ മരിച്ചു. ബുധനാഴ്ച രാവിലെയോടെയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. നിരവധി പേരെ കാണാതായിട്ടുണ്ട്. എൽ-നഹൂദ് നഗരത്തിന് സമീപമുള്ള അൽ-സറാ ഖനിയിലാണ് അപകടമുണ്ടായത്. എത്ര പേർ ഇനിയും കുടുങ്ങിക്കിടപ്പുണ്ടെന്ന് വ്യക്തതയില്ലെന്ന് രക്ഷാപ്രവർത്തനം നടത്തിയ ഖനിത്തൊഴിലാളികൾ പറയുന്നു.

പാറയും മണ്ണും മാറ്റാൻ വലിയ യന്ത്രങ്ങൾ ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം ഏറെ ബുദ്ധിമുട്ടായിരുന്നു. സ്വർണ്ണ ഖനനത്തിനായി ഉപയോഗിക്കുന്ന പ്രാകൃത ഉപകരണങ്ങൾ മാത്രം ഉപയോഗിച്ചാണ് രാത്രി മുഴുവൻ രക്ഷാപ്രവർത്തനം നടത്തിയത്. 2023 ഏപ്രിലിൽ സുഡാൻ സൈന്യവും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (RSF) തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം വിദേശ പിന്തുണയ്ക്ക് പുറമെ ഇരുവിഭാഗങ്ങളുടെയും യുദ്ധച്ചെലവുകൾ കണ്ടെത്തുന്നതിൽ വലിയൊരു പങ്കും വഹിക്കുന്നത് സ്വർണ്ണ വ്യവസായത്തിലൂടെയാണ്.

അധികാര തർക്കത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട ഈ സംഘർഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. ഏകദേശം 2 കോടിയോളം ആളുകൾ ഗുരുതരമായ പട്ടിണി അഭിമുഖീകരിക്കുന്നുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ലക്ഷക്കണക്കിന് ആളുകൾക്ക് സ്വന്തം വീടുകൾ വിട്ട് പലായനം ചെയ്യേണ്ടി വന്നു.

സംഘർഷം സുഡാന്റെ സമ്പദ്‌വ്യവസ്ഥ കൂടുതൽ ദുർബലപ്പെടുത്തുകയും രാജ്യത്തുടനീളം നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടുത്തുകയും ചെയ്തു. സുഡാനിൽ ആളുകൾ ജീവൻ പണയം വെച്ചാണ് സ്വർണ്ണഖനനത്തിന് ഇറങ്ങുന്നത്. അടുപ്പിച്ചടുത്തുള്ള കുഴികളായതിനാൽ ഒരെണ്ണം തകർന്നപ്പോൾ അടുത്തവയും നിലംപതിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പട്ടിണിയും പലായന പ്രതിസന്ധിയുമാണ് സുഡാൻ ഇപ്പോൾ നേരിടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author