California Double Murder Case: അമേരിക്കയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട നിലയിൽ; സുഹൃത്ത് പിടിയിൽ
)
വാഷിങ്ടൺ: അമേരിക്കയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അമേരിക്കയിലെ സാനോസെ നഗരത്തിലാണ് സംഭവം. കൊലനടത്തിയത് മറ്റൊരു മലയാളി യുവതിയാണ് എന്നാണ് പ്രാഥമിക നിഗമനം.
കൊല്ലപ്പെട്ടത് തൃശൂർ മുടിക്കോട് പാണഞ്ചേരി ഹരിദാസ്-സുഷമ ദമ്പതികളുടെ മകൾ അഞ്ജനയും തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആനുമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്ത് കോട്ടയം സ്വദേശിനി അനിലയെ പോലീസ് കസ്റ്റഡിയിലെടുത്തതായിട്ടാണ് വിവരം. കൊല്ലപ്പെട്ട അഞ്ജനയെ ഫ്ലാറ്റിന്റെ താഴേക്ക് വിളിച്ചുവരുത്തി കാറിടിച്ചു കൊലപ്പെടുത്തുകയായിരുന്നു ശേഷം അനില കാർ നിർത്താതെ പോകുകയായിരുന്നു.
സംഭവം അറിഞ്ഞ ഉടനെ അഞ്ജനയുടെ ഭർത്താവ് ഉടൻതന്നെ ഇവരുടെ പൊതുസുഹൃത്തായ ആനിനിന്റെ ഭർത്താവിനെ വിളിച്ചു വിവരം അറിയിച്ചു. അതിനെത്തുടർന്ന് ആനിന്റെ ഭർത്താവ് ഫ്ലാറ്റിൽ എത്തിയപ്പോൾ റൂം തുറന്നു കിടക്കുന്നതു കാണുകയും അകത്തു കയറി നോക്കിയപ്പോൾക് ആനിനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു, ഇവർ മൂന്നുപേരും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു എന്നാണ് ഇവരുടെ ബന്ധുക്കൾ പറയുന്നത്. അതുകൊണ്ടുതന്നെ എന്താണ് കൊലപാതകത്തിനുള്ള കാരണം എന്നത് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്
)
)
)
)
)
)
)
)