S Jaishankar Rips Pakistan: 'പാകിസ്ഥാൻ തീവ്രവാദത്തിന്റെ സീരിയൽ പ്രാക്ടീഷണർ' യുഎൻ പൊതുസഭയിൽ പാകിസ്ഥാന്റെ കള്ളങ്ങൾ തുറന്നുകാട്ടി ഇന്ത്യ
ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെ യുഎൻ വേദിയിൽ രൂക്ഷമായി വിമർശിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍.
പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. 81-ാമത് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയെ (UNGA) അഭിസംബോദന ചെയ്യുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാൻ ഭീകരവാദത്തെ നിരന്തരം പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണെന്നും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഐക്യരാഷ്ട്രസഭയിൽ വസ്തുതകൾ വളച്ചൊടിച്ചെന്നും അദ്ദേഹം തുറന്നടിച്ചു.
ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യം
പാകിസ്ഥാന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും അയൽരാജ്യത്തിനെതിരെ അതിശക്തമായ വിമർശനമാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഉന്നയിച്ചത്. ജനറൽ അലംബ്ലിയിൽ വസ്തുതകൾ വളച്ചൊടിച്ച് ഭീകരവാദത്തെ സാധാരണവൽക്കരിക്കാൻ പാകിസ്ഥാൻ ശ്രമിച്ചുവെന്ന് ജയശങ്കർ കുറ്റപ്പെടുത്തി.
'ഭീകരവാദത്തെ നിരന്തരം പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യം ഇന്നലെ സഭയിൽ വസ്തുതകൾ വളച്ചൊടിക്കുകയുണ്ടായി. ഭീകരവാദത്തെ സാധാരണവൽക്കരിക്കാനും അതിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് ഒഴിവാകാനും ഇവിടെ വാദങ്ങൾ ഉയർത്തി. അതൊന്നും നടപ്പാകില്ല.
ഭീകരവാദത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഭാരതത്തിന്റെ അവകാശം വിനിയോഗിക്കും. ഭീകരവാദവും സൗഹൃദവും ഒന്നിച്ച് പോകില്ല. അതിനെ അടിസ്ഥാനമാക്കിയുള്ള ധാരണകൾ സ്വാഭാവികമായും ചോദ്യം ചെയ്യപ്പെടും. ഭീകരവാദം നടത്തുന്നവരാണ് തങ്ങളുടെ വഴി തിരുത്തേണ്ടത്'- ജയശങ്കർ വ്യക്തമാക്കി.
പാകിസ്ഥാന്റെ പൊള്ളയായ വാദം
ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ഇന്നലെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരിഫ് സിന്ധുനദീജല ഉടമ്പടി മരവിപ്പിച്ച ഇന്ത്യയുടെ നടപടിയെ വിമർശിച്ചു. പാകിസ്താന്റെ ജലവിഹിതം തടയാനോ വഴിതിരിച്ചുവിടാനോ ഉള്ള ഏത് ശ്രമവും 'യുദ്ധപ്രഖ്യാപനമായി' കണക്കാക്കുമെന്ന് മുന്നറിയിപ്പ് നൽകി.
കശ്മീർ പ്രശ്നത്തിന് നീതിയുക്തമായ പരിഹാരം കാണണമെന്നും ഐക്യരാഷ്ട്രസഭയുടെ പ്രമേയപ്രകാരമുള്ള ഹിതപരിശോധനയ്ക്കായി കശ്മീരിലെ ജനങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ വർഷത്തെ ഇന്ത്യ-പാക് സൈനിക സംഘർഷ വേളയിൽ യുദ്ധം ഒഴിവായത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കൃത്യസമയത്തുള്ള ഇടപെടൽ കൊണ്ടാണെന്ന് അദ്ദേഹം അവകാശപ്പെടുകയും ട്രംപിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ പാകിസ്ഥാന്റെ എല്ലാ വാദത്തെയും ഇന്ത്യ തിരിച്ചടിച്ചു.
പാകിസ്ഥാന്റെ ഭീകരത
പഹൽഗാം ആക്രമണത്തിൽ 26 പൗരന്മാർ കൊല്ലപ്പെട്ടതിന് മറുപടിയായി കഴിഞ്ഞ വർഷം മെയ് 7ന് ആണ് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' (Operation Sindoor) ആരംഭിച്ചത്. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരവാദ ക്യാമ്പുകളെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യ കൃത്യമായ സൈനിക നടപടി നടത്തിയത്.
എന്നാൽ, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാൻ അമേരിക്കയാണ് കാരണമെന്ന യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ ഇന്ത്യ പൂർണ്ണമായും തള്ളിക്കളഞ്ഞിരുന്നു. പാകിസ്താൻ സൈന്യത്തിന്റെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (DGMO), ഇന്ത്യൻ ആർമിയിലെ തന്റെ കൗണ്ടർപാർട്ടിക്ക് നൽകിയ അഭ്യർത്ഥനയെ തുടർന്നാണ് ഓപ്പറേഷൻ സിന്ദൂർ താൽക്കാലികമായി നിർത്തിവെച്ചത് എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.