SOCIAL MEDIA

Newsletter

PARTNER SITES
icons International icons Kerala icons National icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Strait Of Hormuz: ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം; രണ്ട് കപ്പലുകൾ ആക്രമിക്കപ്പെട്ടു

International

ഒമാൻ തീരത്തിന് സമീപമാണ് രണ്ട് കപ്പലുകൾ ആക്രമിക്കപ്പെട്ടത്.

Written By Roniya Baby Updated by Roniya Baby
Published: Nov 21, 2026, 09:35 PM | Updated: Nov 21, 2026, 09:35 PM

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം. ഒമാൻ തീരത്തിന് സമീപത്ത് രണ്ട് കപ്പലുകളാണ് ഇന്ന് ആക്രമിക്കപ്പെട്ടത്. സൌദിക്ക് നേരെ ഹൂതി ആക്രമണവും ശക്തമാണ്. സൌദി സഖ്യസേന തിരിച്ചടിച്ചു.

ഹോര്‍മുസ് കടലിടുക്കില്‍ ഒമാന്‍ തീരത്തിനടുത്തായി ഇന്ന് രാവിലെ രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഖസബില്‍ നിന്നും 11 നോട്ടിക്കല്‍ മൈല്‍ അകലെ കടലിടുക്കിലൂടെ പുറത്തേക്ക് സഞ്ചരിക്കുകയായിരുന്ന കപ്പലിന്റെ പിന്‍ഭാഗത്താണ് അജ്ഞാത പ്രൊജക്ടൈൽ പതിച്ചത്.

ഇതിന് പുറമെ, ഖസബിന് 17 നോട്ടിക്കല്‍ മൈല്‍ കിഴക്കായി മറ്റൊരു എണ്ണ ടാങ്കറിന്റെ എഞ്ചിന്‍ റൂമിന് നേരെയും സമാനമായ ആക്രമണമുണ്ടായി. ഈ രണ്ട് സംഭവങ്ങളിലും ജീവനക്കാര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (UKMTO) വ്യക്തമാക്കി.

എന്നാല്‍, ആക്രമണങ്ങളെത്തുടര്‍ന്ന് കടലില്‍ പരിസ്ഥിതി മലിനീകരണം സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ദിവസം ഖസബിന് 8 നോട്ടിക്കല്‍ മൈല്‍ വടക്കുഭാഗത്തായി മറ്റൊരു ടാങ്കറിന് നേരെ ആക്രമണമുണ്ടാവുകയും കപ്പലില്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു.

മേഖലയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ സൗദി അറേബ്യയ്ക്ക് നേരെ ഇന്നും ഹൂതി വിമതരുടെ ഭാഗത്തുനിന്ന് ആക്രമണ ശ്രമങ്ങളുണ്ടായി. റിയാദിനെ ലക്ഷ്യമിട്ടെത്തിയ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍ എത്തിയ ഒരു ഡ്രോണും സൗദി പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകര്‍ത്തുവെന്നാണ് വ്യക്തമാക്കുന്നത്.

അതേസമയം, ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള യമനിലെ ഹുദൈദ തുറമുഖത്തും തലസ്ഥാനമായ സനയിലും പ്രത്യാക്രമണം നടത്തിയതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചിട്ടുണ്ട്. ഇതിനുപുറമെ, യമനിലെ മോച്ച തുറമുഖത്തിന് നേരെയും സഖ്യസേന ശക്തമായ വ്യോമാക്രമണം നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോ‍ർട്ടുകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author