SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

layoff and AI: 91,215 പിരിച്ചുവിടലുകൾക്ക് പിന്നില്‍ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്; റിപ്പോര്‍ട്ടുകള്‍ പുറത്ത്

1,63,427 പിരിച്ചുവിടലുകളില്‍ 91,215 പിരിച്ചുവിടലുകൾ നടത്തിയത് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എത്തിയതോടെ

Written By Mekha P Panicker Updated by SUPPORT USER
Published: Aug 08, 2026, 06:42 PM | Updated: Aug 12, 2026, 05:49 PM

അന്താരാഷ്ട്ര ടെക് കമ്പനികൾ 2026ന്റെ തുടക്കത്തിൽ 1,63,427 പിരിച്ചുവിടലുകളാണ് നടത്തിയത്. ഇതിൽ 91,215 പിരിച്ചുവിടലുകൾ നടത്തിയത് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (AI) മൂലമാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

ട്രേഡിംഗ് പ്ലാറ്റ്ഫോമുകളിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, മൊത്തം തൊഴിൽ വെട്ടിക്കുറച്ചതിൽ 8.14 ശതമാനവും എന്റർപ്രൈസ് സോഫ്റ്റ്‌വെയർ മേഖലയിൽ നിന്നാണ്. ഇതിന് പിന്നാലെയാണ് ക്ലൗഡ് ആൻഡ് സാസ് (Cloud and SaaS- 37,492) ഇ-കോമേഴ്സ്, വ്യാപാരം (22,633) ഐടി സേവനങ്ങൾ (16,756), സോഷ്യൽ മീഡിയ (13,592) എന്നിവയാണ് വരുന്നത്.

ഏകദേശം 88.6 ശതമാനം സോഫ്റ്റ്‍വെയർ മേഖലയിലെ പിരിച്ചുവിടലുകൾ നടന്നിരിക്കുന്നത് യുഎസ് ആസ്ഥാനമായിട്ടുള്ള കമ്പനികളിലാണ്. ആഗോളതലത്തിൽ രേഖപ്പെടുത്തിയ 13,308 തൊഴിൽ നഷ്ടങ്ങളിൽ 11,792 എണ്ണവും ഇതിൽ ഉൾപ്പെടുന്നുണ്ട്.

അമേരിക്കൻ ആസ്ഥാനമായുള്ള എന്റർപ്രൈസ് കമ്പനികളിൽ ഏറ്റവും കൂടുതൽ ജീവനക്കാരെ പിരിച്ചുവിട്ടത് സിസ്കോ (Cisco) ആണ്. 4,000 തസ്തികകളാണ് കമ്പനി വെട്ടിക്കുറച്ചത്. തൊട്ടുപിന്നാലെ ആംഡോക്സ് (Amdocs) 2,900 പേരെയും ഓട്ടോഡെസ്ക് (Autodesk) 1,000 പേരെയും പിരിച്ചുവിട്ടു.

ഏഷ്യയിലും മിഡിൽ ഈസ്റ്റിലും, നവീകരണ കേന്ദ്രങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകളെ പിരിച്ചുവിട്ടത്. ഇതിൽ ഏറ്റവും കൂടുതൽ ലേ ഓഫുകൾ രേഖപ്പെടുത്തിയത് ഇസ്രയേലിലാണ്. ഇതിന് പിന്നാലെ ഇന്ത്യയും സിംഗപ്പൂരുമാണ്. AI സ്റ്റാർട്ടപ്പുകൾ, ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ, സൈബർ സുരക്ഷാ സ്ഥാപനങ്ങൾ എന്നിവയിലും വലിയ രീതിയിലാണ് പിരിച്ചുവിടൽ നടന്നിരിക്കുന്നത്.

ഒറാക്കിളാണ് 2026ൽ ഏറ്റവും കൂടുതൽ ആളുകളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. 25,254 ആളുകളെയാണ് വിവിധ വിഭാഗത്തിലായി ജനുവരി മാസം മുതൽ കമ്പനി പിരിച്ചുവിട്ടത്. മാർച്ച് ആയപ്പോൾ യുഎസ്, ഇന്ത്യ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്ന് ആയിരത്തോളം പേരെ പിരിച്ചുവിട്ടു.

2026 ജൂലൈയിൽ, കാനഡയിലെ ഇൻഫർമേഷൻ മാനേജ്മെന്റ് സോഫ്റ്റ്‍വെയർ കമ്പനിയായ ഓപ്പൺടെക്സ്റ്റ് (OpenText) തങ്ങളുടെ ആഗോള തൊഴിലാളികളുടെ ഏകദേശം 2 ശതമാനം അതായത് ഏകദേശം 400 ജീവനക്കാരെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. തൊഴിൽ വെട്ടിക്കുറച്ചതുവഴിയുള്ള ഏകദേശം 1 ബില്യൺ ഡോളറിന്റെ പുനഃസംഘടനാ ചെലവ് എഐക്ക് വേണ്ടി ഉപയോഗിക്കുമെന്നാണ് സിസ്‌കോ (Cisco) അറിയിച്ചത്.

ട്രേഡിങ് പ്ലാറ്റ്‌ഫോംസ് അനലിസ്റ്റായ സ്റ്റാനിസ്ലാവ സവിഷേവ പിരിച്ചുവിടലുകൾക്കെല്ലാം കാരണം നിർമ്മിത ബുദ്ധിയാണെന്ന് (AI) വ്യക്തമാക്കുന്നു. ഇത്തരം കമ്പനികൾ വലിയ രീതിയിലുള്ള പിരിച്ചുവിടലുകൾ കമ്പനിയുടെ കാര്യക്ഷമതയുടെ ലക്ഷണമായാണ് കാണുന്നത്, പ്രത്യേകിച്ച് എഐലേക്കുള്ള മാറ്റത്തിന്റെ പേരിൽ നടക്കുന്ന പിരിച്ചുവിടലുകളെന്ന് സ്റ്റാനിസ്ലാവ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author