SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Japanese Anime Arrest: 'മാംഗ' ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്ത് റദ്ദാക്കി, ഷൂഷെയ്ക്ക് 258 കോടിയുടെ നഷ്ടം!

Japanese Anime arrest: ജപ്പാനിലെ ഏറ്റവും വലിയ പ്രസാധകരിൽ ഒന്നായ ഷൂഷെയ്ക്ക് 258 കോടി നഷ്ടം വരുത്തിയ 32 വയസുകാരിയെ പോലീസ് അറസ്റ്റുചെയ്തു.

Written By Mekha P Panicker Updated by Roniya Baby
Published: Aug 11, 2026, 06:20 PM | Updated: Aug 11, 2026, 06:20 PM

ജപ്പാനിലെ ഏറ്റവും വലിയ പ്രസാധകരിൽ ഒന്നാണ് ഷൂഷെയ് (Shueisha). കോമിക്കുകളായ മാംഗ, മാഗസിനുകൾ, പുസ്തകങ്ങൾ എന്നിവയെല്ലാം പ്രസിദ്ധീകരിക്കുന്നതിൽ ഇവർ പ്രശസ്തരാണ്. ഷൂഷെയ്ക്ക് 430 കോടി യെൻ (258 കോടി ഇന്ത്യൻ രൂപ) നഷ്ടമാണ് 32 വയസുകാരിയായ ജാപ്പനീസ് വനിത വരുത്തിവെച്ചത്! ജപ്പാനിലെ ഒരു റസ്റ്റോറൻറിലെ ജീവനക്കാരിയായ മായു യോഷിദ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.

ഷൂഷെയ്കെയുടെ ഓൺലൈനിൽ നിന്ന് മായു ജനപ്രിയമായ 'വൺ പീസ്' (ONE PIECE) ഉൾപ്പെടെയുള്ള പ്രശസ്തമായ പരമ്പരകളുടെ ഉൽപ്പന്നങ്ങൾ, മാംഗ, മാഗസിനുകൾ എന്നിവയെല്ലാം ഓർഡർ ചെയ്തു. ഏകദേശം 2,000 ഓർഡറുകളാണ് ഇവർ നടത്തിയത്. ഉൽപ്പന്നങ്ങൾ വാങ്ങണമെന്നോ പണം നൽകണമെന്നോ ഇവർക്ക് യാതൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല. 238 അക്കൗണ്ടുകളിലൂടെയാണ് ഇത്രയും വലിയ ഓർഡർ മായു നടത്തിയത്. രണ്ട് വർഷമായി ഇവർ ഈ പ്രവർത്തി തുടരുകയായിരുന്നു.

ഓർഡറുകൾ റദ്ദാക്കാൻ ഇവർ പല വഴിയാണ് ഉപയോഗപ്പെടുത്തിയത്. മിക്ക ഓർഡറുകളും കൺവീനിയൻസ് സ്റ്റോർ വഴി പണം നൽകാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുകയും പിന്നീട് പണം നൽകാതെ ഇവ തനിയെ ഓർഡർ റദ്ദാക്കാൻ വിടുകയുമായിരുന്നു. ഈ വഴി മാത്രം പ്രസാധകർക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായത്.

ചില ഓർഡറുകൾക്ക് കാഷ് ഓൺ ഡെലിവറി കൊടുത്ത ശേഷം പാഴ്സലുകൾ എത്തുമ്പോൾ അവ സ്വീകരിക്കാൻ വിസമ്മതിക്കുകയാണ് ചെയ്തത്. ഇത്തരത്തിൽ മാത്രം നിരവധി ഓർഡറുകൾ ഇവർ റദ്ദാക്കി. വ്യാജ വിലാസമാണ് പല ഓർഡറുകൾക്കും മായു നൽകിയത്. തുടർച്ചയായ ഇത്തരം ഓർഡറുകൾ റദ്ദാക്കിയത് മൂലം ഡെലിവറി ഇനത്തിലും അനുബന്ധ ചെലവുകൾക്കും മാത്രം 75 ലക്ഷം യെന്നിന്റെ നഷ്ടമാണ് പ്രസാധകർക്ക് ഉണ്ടായത്.

തനിക്കെതിരായ കുറ്റം മായും സമ്മതിച്ചിട്ടുണ്ട്. തനിക്ക് ആനിമേഷൻ ഉൽപ്പന്നങ്ങൾ കാണാൻ ഇഷ്ടമാണെന്നും, ഉൽപ്പന്നങ്ങൾ വിറ്റുപോകുന്നതിന് മുൻപ് അവ ഓർഡർ ചെയ്യാൻ കഴിഞ്ഞപ്പോൾ തനിക്ക് സംതൃപ്തി തോന്നിയെന്നും മായു പറയുന്നു. ഷൂഷെയ്കെയോട് തനിക്ക് യാതൊരു വിദ്വേഷവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു. യഥാർത്ഥ ഉപഭോക്താക്കൾക്ക് സാധനങ്ങൾ ലഭ്യമാകുന്നതിന് തടസ്സപ്പെടുത്തിയ ഈ സംഭവത്തിൽ കർശന നടപടി വേണമെന്നാണ് പ്രധാകരായ ഷൂഷെയ്കെയുടെ ആവശ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author