SOCIAL MEDIA

Newsletter

PARTNER SITES
icons International icons Kerala icons National icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Fujairah Accident: ഫുജൈറയില്‍ 23 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായത് വന്‍ തീപിടുത്തം, 3 മലയാളികള്‍ ഉള്‍പ്പെടെ 14 പേര്‍ മരിച്ചു

International

ഫുജൈറയിലുണ്ടായ 23 വാഹനങ്ങളുടെ കൂട്ടിയിടിക്കും തീപിടുത്തത്തിലും മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് ദാരുണാന്ത്യം.

Written By Mekha P Panicker Updated by Mekha P Panicker
Published: Nov 13, 2026, 11:29 AM | Updated: Nov 13, 2026, 11:29 AM

ദുബൈ: ഫുജൈറയിൽ 23 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ വൻ തീപിടുത്തത്തിൽ 14 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അപകടത്തിൽ മലയാളികളായ മൂന്ന് പേരും കൊല്ലപ്പെട്ടു. മലപ്പുറം കുണ്ടിൽപ്പാറ സ്വദേശികളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), മിസ്നയുടെ മകൻ മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരണപ്പെട്ടത്.

ഫുജൈറയിലേക്കുള്ള പ്രവേശന കവാടത്തിനടുത്തുള്ള ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. ഓടിക്കോണ്ടിരുന്ന ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. ഗതാഗതക്കുരുക്കുള്ള സമയത്തായതിനാൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളിലടക്കം ട്രക്ക് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ട്രക്കന് പൂര്‍ണ്ണമായും തീപിടിച്ചു. 5 ട്രക്കുകൾ 18 കാറുകൾ ഉൾപ്പെടെ 23 വാഹനങ്ങൾ കൂട്ടിയിടിച്ചതായി യുഎഇ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പല വാഹനങ്ങളും പൂര്‍ണമായും കത്തിയമര്‍ന്നു.

അപകടത്തിൽ പരിക്കേറ്റ 30 പേരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ 15 പേർ ഡിസ്ചാർജ് ചെയ്തു. 15 പേർ ചികിത്സയിൽ തുടരുകയാണ്. മരിച്ച 14 പേരിൽ ഇന്ത്യക്കാരെക്കൂടാതെ യുഎഇ, ഒമാൻ, ബ്രസീൽ, പാകിസ്ഥാൻ, ജോർദാൻ, ഈജിപ്റ്റ് സ്വദേശികളും ഉൾപ്പെടുന്നുണ്ട്. മരണപ്പെട്ട ചിലരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധ ആവശ്യമാണെന്ന് ഫുജൈറ പൊലീസ് അറിയിച്ചു.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് യുഎഇ ആഭ്യന്തര മന്ത്രാലയവും ഫുജൈറ പൊലീസും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ല സഹായങ്ങളും പിന്തുണയും നൽകുന്നതിനായി പ്രദേശിക അധികൃതരുമായി ബന്ധപ്പെട്ടതായി അധികാരികൾ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author