SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Nepal Flood: തുടക്കത്തിൽ വിലക്ക്, ഒടുവിൽ അനുമതി, നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് വിദേശസേനകളും

2015-ലെ ഭൂകമ്പത്തിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട് വിദേശ രക്ഷാസേനകളെ ആദ്യം നേപ്പാൾ വിലക്കി. പക്ഷെ പ്രതിസന്ധി രൂക്ഷമായതോടെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സേവനങ്ങൾക്ക് നേപ്പാൾ ഒടുവിൽ അനുമതി നൽകി.

Written By Mekha P Panicker Updated by Roniya Baby
Published: Aug 29, 2026, 10:53 AM | Updated: Aug 29, 2026, 10:53 AM

ഭോട്ടെ കോശിയിലെ വെള്ളപ്പൊക്കത്തെത്തുടർന്ന് ‌ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും മറ്റ് നിരവധി രാജ്യങ്ങളിൽ നിന്നുമുള്ള രക്ഷാപ്രവർത്തകരുടെയും ഹെലികോപ്റ്ററുകളുടെ സേവനങ്ങൾ നേപ്പാൾ ആദ്യം നിരസിച്ചിരുന്നു. പകരം നേപ്പാളിന്റെ തന്നെ സുരക്ഷാ ഏജൻസികൾ രക്ഷാപ്രവത്തനം തുടരുമെന്ന് പ്രധാനമന്ത്രി ബാലേൻ ഷായുടെ നേതൃത്വത്തിലുള്ള സർക്കാർ അറിയിച്ചു. എന്തിനായിരിക്കും നേപ്പാൾ ഇത്തരം ഒരു തീരുമാനം ആദ്യഘട്ടത്തിൽ സ്വീകരിച്ചത്?

മറ്റു രാജ്യങ്ങളിൽ നിന്നുള്ള സഹായം വേണ്ടെന്ന് നേപ്പാൾ പറയുമ്പോഴും ദുരിതാശ്വാസ സാമ​ഗ്രഹികളും സർക്കാർ വഴിയുള്ള സാമ്പത്തിക സഹായങ്ങളും അവർ തുടക്കം മുതൽ സ്വീകരിക്കുന്നുണ്ടായിരുന്നു. ഇന്ത്യ, ചൈന, അമേരിക്ക, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെല്ലാം രക്ഷാപ്രവർത്തം വാ​ഗ്ദനം ചെയ്തിരുന്നു.

പക്ഷെ വിദേശമേഖലയിൽ നിന്നുള്ള രക്ഷാപ്രവർത്തകരുടെ സേവനത്തിനെതിരെ കർശന നിയന്ത്രണമാണ് നേപ്പാൾ ഏർപ്പെടുത്തിയത്. രക്ഷാപ്രവർത്തനം സ്വന്തമായി കൈകാര്യം ചെയ്യാൻ നേപ്പാളിന്റെ സുരക്ഷാ ഏജൻസികൾക്ക് ശേഷിയുണ്ടെന്നാണ് സർക്കാർ വിലയിരുത്തിയത്.

2015 ഏപ്രിലിലെ ഭൂകമ്പത്തിന് ശേഷം ഉണ്ടായ സംഭവങ്ങളാണ് വിദേശരക്ഷാപ്രവർത്തന വാ​ഗ്ദാനം നിരസിക്കാൻ കാരണം. അന്ന് ലോകമെമ്പാടുമുള്ള രക്ഷാസേനകളും സൈനിക വിമാനങ്ങളും സഹായ സംഘടനകളും നേപ്പാളിലേക്ക് ഒഴുകിയെത്തി. ഇത് അക്കാലത്ത് അടിയന്തിര പ്രതികരണ ശേഷി വർദ്ധിപ്പിച്ചെങ്കിലും, വലിയ തോതിലുള്ള ബുദ്ധിമുട്ടുകളും സൃഷ്ടിച്ചു.

സംഘങ്ങളുടെ ഏകോപനം, വിമാനത്താവളങ്ങൾ, റോഡുകൾ, വാർത്താവിനിമയ ശൃംഖലകൾ എന്നിവയുടെ സ്ഥിതി ലോകമെമ്പാടുമുള്ള രക്ഷാസേനകൾ ഒന്നിച്ച് എത്തിയപ്പോൾ കൂടുതൽ സങ്കീർണ്ണമായി. ഇത്തരം ഏകോപന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് വിദേശ രക്ഷാസേനകളെ ഒഴിവാക്കി നേപ്പാൾ സ്വന്തം സുരക്ഷാ ഏജൻസികളെ ഉപയോഗിച്ച് മാത്രം രക്ഷാപ്രവർത്തനം നടത്താൻ തീരുമാനിച്ചത്. നേപ്പാളിന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യ സഹായങ്ങൾ നൽകുന്നത്.

പ്രതിസന്ധി ഘട്ടങ്ങളിൽ നേപ്പാളിന് എപ്പോഴും ആദ്യം സഹായത്തിനെത്തുന്ന രാജ്യമാണ് ഇന്ത്യ. 2015-ലെ ഭൂകമ്പ സമയത്ത് 'ഓപ്പറേഷൻ മൈത്രി' വഴി ഇന്ത്യ വലിയ തോതിൽ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, NDRF സേന, ഡോക്ടർമാർ എന്നിവരെ വേഗത്തിൽ അയച്ച് ആളുകളെ രക്ഷിക്കുകയും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനും ഇന്ത്യ എന്നും മുന്നിലാണ്.

നിലവിലെ നേപ്പാളിലെ സാഹചര്യം ​ഗുരുതരമായതിനാൽ വിദേശ രക്ഷാപ്രവർത്തകരെ പൂർണ്ണമായും വിലക്കിയ തീരുമാനം നേപ്പാൾ പിൻവലിച്ചിട്ടുണ്ട്. കാണാതായവരിൽ നിരവധി വിദേശികൾ ഉൾപ്പെട്ടതിനാലും, തുരങ്കങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്കും ഡിഎൻഎ പരിശോധനകൾക്കുമായി ആധുനിക സാങ്കേതികവിദ്യകൾ അടിയന്തരമായി ആവശ്യമായി വന്നതുമാണ് ഈ മാറ്റത്തിന് കാരണം. പുതിയ തീരുമാനപ്രകാരം ഇന്ത്യ, ചൈന, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രത്യേക പരിശീലനം ലഭിച്ച രക്ഷാപ്രവർത്തകരെ നേപ്പാൾ ഇപ്പോൾ അനുവദിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author