Strait Of Hormuz: ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല; വ്യവസ്ഥകൾ അംഗീകരിക്കുന്നത് വരെ ഹോർമുസ് അടഞ്ഞുതന്നെ കിടക്കുമെന്ന് ഇറാൻ
ഇറാൻറെ നിബന്ധനകൾ പാലിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് മേജർ ജനറൽ അമീർ ഹതാമി വ്യക്തമാക്കി.
അമേരിക്കയുമായുള്ള സംഘർഷങ്ങൾക്കിടയിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ നിലപാട് കടുപ്പിച്ച് ഇറാൻ. ഇറാൻറെ നിബന്ധനകൾ പാലിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാനിയൻ ആർമി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അമീർ ഹതാമി പറഞ്ഞു.
നവംബർ 28ന് നാവിക ദിനത്തിൽ സൈന്യത്തെ അഭിനന്ദിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് ഹതാമി ഇക്കാര്യം പറഞ്ഞതെന്ന് ഇറാൻറെ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ഐഎസ്എൻഎ റിപ്പോർട്ട് ചെയ്തു. ഇറാൻറെ നിബന്ധനകൾ പാലിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് അദ്ദേഹം പറഞ്ഞു.
ഏത് ആക്രമണത്തിനും മറുപടി നൽകാൻ ഇറാൻ തയ്യാറാണെന്ന് പറഞ്ഞ കരസേനാ മേധാവി തങ്ങളെ ആക്രമിച്ച ഏതൊരു ശത്രുവിനെയും മടിക്കാതെ നേരിടാൻ രാജ്യം തയ്യാറാണെന്നും വ്യക്തമാക്കി. ഇറാൻറെ നാവിക ശേഷി ശക്തിപ്പെടുത്താനും ആക്രമണകാരിയായ ശത്രുവിനെ തിരിച്ചടിക്കാനും സൈന്യത്തിൻറെ സ്ട്രാറ്റജിക് നേവി ബാധ്യസ്ഥമാണെന്നും ഹതാമി പറഞ്ഞു. കൊല്ലപ്പെട്ട നാവികസേനയിലെ ഉദ്യോഗസ്ഥർക്ക് ആദരാഞ്ജലി അർപ്പിച്ച ഹതാമി അവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.