SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Nepal Himlung Avalanche: നേപ്പാളിൽ കനത്ത മഞ്ഞുവീഴ്ചയും ഹിമപാതവും:  രണ്ട് ഗൈഡുകൾ മരിച്ചു, 10 പേരെ കാണാതായി

നേപ്പാളിലെ ഹിംലുങ് ഹിമാൽ ബേസ് ക്യാമ്പിലുണ്ടായ ഹിമപാതത്തിൽ രണ്ട് ഗൈഡുകൾ മരിച്ചു. പത്ത് പേരെ കാണാതായി.

Written By Mekha P Panicker Updated by Ajitha Kumari
Published: Sep 28, 2026, 09:16 AM | Updated: Sep 28, 2026, 09:16 AM

കാഠ്മണ്ഡു: നേപ്പാളിലെ ഹിംലുങ് ഹിമാൽ കൊടുമുടിയിൽ ഇന്നലെയുണ്ടായ ഹിമപാതത്തെ തുടർന്ന് രണ്ട് പേർ മരിക്കുകയും 10 പേരെ കാണാതാവുകയും ചെയ്തു. 7,126 മീറ്റർ ഉയരമുള്ള കൊടുമുടിയുടെ ബേസ് ക്യാമ്പിലുണ്ടായ 9 പർവതാരോഹകരും 13 സപ്പോർട്ട് സ്റ്റാഫും അപകടത്തിൽപ്പെട്ടു. മരിച്ച രണ്ട് പേരും ഗൈഡുകളാണ്. കാണാതായവരിൽ പലരും നേപ്പാളിൽ നിന്നുള്ള പർവതാരോഹകരും ഗൈഡുകളും സപ്പോർട്ട് സ്റ്റാഫ് സംഘവുമാണ്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോശം കാലാവസ്ഥയെ തുടർന്ന് നേപ്പാളിലെ പർവതനിരകളിൽ ശക്തമായ മഴയും ഹിമപാതവുമാണ്. പ്രതികൂല കാലാവസ്ഥ കാരണം ഹെലികോപ്റ്ററുകൾക്കും ഔദ്യോഗിക രക്ഷാപ്രവർത്തകർക്കും ബേസ് ക്യാമ്പിലേക്ക് നേരിട്ടെത്താൻ സാധിച്ചിരുന്നില്ല. ടെന്റുകളുടെ മുകളിലേക്ക് 15 ഫീറ്റിലധികം മഞ്ഞാണ് അടിഞ്ഞുകൂടി കിടക്കുന്നത്. പ്രമുഖ പർവതാരോഹക ഗൈഡ് മിങ്മ ജി അടക്കമുള്ളവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം നടത്തിയ തിരച്ചിലിലാണ് രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. നിലവിൽ പ്രതികൂല കാലാവസ്ഥ കാരണം രക്ഷാപ്രവർത്തനം വളരെ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.

നേപ്പാൾ ടൂറിസം വകുപ്പിന്റെ ഡയറക്ടർ ജനറലായ രാം കൃഷ്ണ ലാമിച്ചാനെ അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് അറിയിച്ചു. രാജ്യത്തെ ഉയർന്ന പർവത മേഖലകളിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും തുടരുന്നതിനാൽ ഹിമപാതങ്ങൾക്കും മിന്നൽപ്രളയങ്ങൾക്കും സാധ്യതയുണ്ടെന്ന് നേപ്പാൾ സർക്കാർ നേരത്തെ തന്നെ മുന്നറിയിപ്പുകൾ നൽകിയിരുന്നു. രാജ്യത്ത് നിലവിലുള്ള അതിശക്തമായ മഴയെ തുടർന്ന് റോഡുകൾ തകരുകയും വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും പ്രളയവും ഉണ്ടായതിനാൽ ദേശീയ-പ്രാദേശിക ദുരന്ത നിവാരണ വിഭാഗങ്ങൾ അതീവ ജാഗ്രതയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author