Helicopters Collide in Nepal: നേപ്പാളില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് അപകടം, ഒരാള്‍ മരിച്ചു
നേപ്പാളിലെ വിനോദസഞ്ചാരികളെയും പർവ്വതാരോഹകരെയും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു.
നേപ്പാൾ: എവറസ്റ്റിന് സമീപം ലാൻഡിങ്ങിനിടെ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാൾ പരിക്കേറ്റ് ചികിത്സയിലാണ്.
ഇന്ത്യൻ പൗരനായ വസന്ത് കുമാർ ബലാറാംബരമാഡു (47) ആണ് മരിച്ചത്. പരിക്കേറ്റത് ഇന്ത്യന്‍ വംശജനായ ന്യൂസിലന്‍ഡ് പൗരന്‍ ശൈലേഷ് കിഷന്‍ പട്ടേലിനാണ്. രണ്ട് പേരും വിനോദസഞ്ചാരികളാണ്. കൂട്ടിയിടിച്ച രണ്ട് ഹെലികോപ്റ്ററിലെയും പൈലറ്റുമാര്‍ക്കും നിസാര പരിക്കേറ്റു. ഇവരെ വൈദ്യസഹായത്തിനായി കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോയി. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
കാഠ്മണ്ഡുവിൽ നിന്ന് 250 കിലോമീറ്റർ അകലെ സോളുഖുംബുവിലെ ഹെലിപാഡിലാണ് അപകടം നടന്നത്. ഫെറിഷെ ഹെലിപാഡില്‍ ഫിഫ്ടെയില്‍ എയറും ഡൈനാസ്റ്റി എയറും സര്‍വീസ് നടത്തിയിരുന്ന ഹെലികോപ്റ്ററുകളാണ് കൂട്ടിയിടിച്ചത്.
രണ്ട് ഹെലികോപ്റ്ററുകൾ ഒരേസമയം ഹെലിപാഡിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. ലാൻഡിംഗിന് തൊട്ടുമുമ്പ് രണ്ട് ഹെലികോപ്റ്ററുകളുടെയും മുകളിലെ റോട്ടര്‍ ബ്ലെയ്ഡുകൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ച സമയത്ത് രണ്ട് ഹെലികോപ്റ്ററുകളിലും എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.
നേപ്പാളിലെ വിനോദസഞ്ചാരികളെയും പർവ്വതാരോഹകരെയും കൊണ്ടുപോകാനാണ് സാധാരണയായി ഇത്തരം ചെറിയ ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഇവിടുത്തെ വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയും വ്യോമയാന പ്രവർത്തനങ്ങളെ പലപ്പോഴും അപകടത്തിലാക്കാറുണ്ട്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 14 പർവതങ്ങളിൽ 8 എണ്ണം നേപ്പാളിലാണ് സ്ഥിതിചെയ്യുന്നത്. എല്ലാ വർഷവും ആയിരക്കണക്കിന് വിദേശ പർവതാരോഹകരും ട്രെക്കർമാരുമാണ് ഇവിടേക്ക് എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.