Iran US War: ഇറാൻ ബന്ധമുള്ള പായ്ക്കപ്പൽ തകർത്ത് യുഎസ് സൈന്യം; ആക്രമണം ഒമാൻ ഉൾക്കടലിൽ വച്ച്
അമേരിക്കൻ സൈന്യത്തിൻറെ സെൻട്രൽ കമാൻഡാണ് പായ്ക്കപ്പൽ തകർത്തത്.
മസ്ക്കത്ത്: ഇറാനുമായി ബന്ധമുള്ള പായ്ക്കപ്പൽ അമേരിക്കൻ സൈന്യത്തിൻറെ സെൻട്രൽ കമാൻഡ് ഒമാൻ ഉൾക്കടലിൽ വച്ച് തകർത്തു. കപ്പലിന് നേരെ സൈനിക നടപടിയുണ്ടായത് യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലുകളെ നിരീക്ഷിക്കുകയും ലക്ഷ്യമിടുകയും ചെയ്തതിനെ തുടർന്നാണെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ജീവനക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചതിന് ശേഷമാണ് പായ്ക്കപ്പൽ തകർത്തതെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. പായ്ക്കപ്പലിൽ ഉണ്ടായിരുന്ന ജീവനക്കാരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു.
ഇറാൻറെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ കഴിഞ്ഞ ഏഴ് മാസമായി പ്രാദേശിക സമുദ്രപാതകളിലൂടെ സഞ്ചരിക്കുന്ന യുഎസ് നാവിക സേനയുടെ കപ്പലുകളെയും സാധാരണ കപ്പലുകളെയും നിരന്തരം ലക്ഷ്യമിടുന്നുണ്ടെന്ന് സെൻട്രൽ കമാൻഡ് ആരോപിച്ചു. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം വീണ്ടും രൂക്ഷമാകുന്നത് ആശങ്ക വർധിപ്പിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.