YouTube Monetization: 8 വർഷത്തിന് ശേഷം മാറ്റങ്ങളുമായി യൂട്യൂബ്! പുതിയ ക്രിയേറ്റർമാർക്ക് വൻ പണി; വരുമാന നയങ്ങൾ ഇരട്ടിയാക്കി
എട്ട് വർഷത്തിന് ശേഷം മോണിറ്റൈസേഷൻ നിയമങ്ങൾ മാറ്റാൻ ഒരുങ്ങി യൂട്യൂബ്. എന്തൊക്കെയാണ് പുതിയ മാറ്റങ്ങൾ?
യൂട്യൂബ്, ഇന്ന് ഒരുവിധം എല്ലാവർക്കും പരിചിതമായ പ്ലാറ്റ്ഫോം ആയിരിക്കും. വലിയൊരു വിഭാഗം ക്രിയേറ്റർമാരുടെ പ്രധാന വരുമാന സ്രോതസ്സാണ് ഈ പ്ലാറ്റ്ഫോം. ആഗോളതലത്തിൽ കോടിക്കണക്കിന് വീഡിയോകളാണ് ഇതിൽ അപ്ലോഡ് ചെയ്യാറുള്ളത്. വീഡിയോകളുടെ വ്യൂസ് അനുസരിച്ചാണ് ക്രിയേറ്റർമാർക്ക് നിലവിൽ ഇതിൽ നിന്നും വരുമാനം ലഭിക്കുന്നത്.
എന്നാൽ, തങ്ങളുടെ മോണിറ്റൈസേഷൻ നയങ്ങൾ പരിഷ്കരിക്കാൻ ഒരുങ്ങുകയാണ് യൂട്യൂബ്. ഈ പുതിയ മാറ്റം വരുന്നതോടെ, തുടക്കക്കാരായ യൂട്യൂബർമാർക്ക് ചാനലിൽ നിന്ന് പണം സമ്പാദിക്കാൻ പുതിയ മാനദണ്ഡങ്ങളും നിബന്ധനകളും ബാധകമാകും.
യൂട്യൂബിൽ നിന്ന് പണം സമ്പാദിക്കുന്ന ക്രിയേറ്റർമാരുടെ എണ്ണം നിയന്ത്രിക്കാനാണ് കമ്പനിയുടെ പുതിയ തീരുമാനം. ഇതിനായി 'യൂട്യൂബ് പാർട്നർ പ്രോഗ്രാമിൽ' ചേരുന്നതിനുള്ള യോഗ്യതകൾ ഉയർത്തുകയും നിബന്ധനകൾ കടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ പുതിയ നിയമങ്ങൾ 2027 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരും. പഴയ നിയമം പ്രകാരം 4,000 വാച്ച് അവർ അല്ലെങ്കിൽ 10 മില്യൺ ഷോർട്സ് വ്യൂസ് മതിയായിരുന്നു വരുമാനത്തിന് എന്നാൽ വരുമാന പരിധി യൂട്യൂബ് ഇപ്പോൾ കൃത്യമായി ഇരട്ടിയാക്കിയിരിക്കുകയാണ്.
പുതിയ നിയമപ്രകാരം യൂട്യൂബിൽ നിന്ന് എങ്ങനെ വരുമാനം നേടാം?
സബ്‌സ്‌ക്രൈബർമാർ: കുറഞ്ഞത് 1,000 സബ്‌സ്‌ക്രൈബർമാർ ചാനലിന് ഉണ്ടായിരിക്കണം.
വാച്ച് ടൈം: കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ (365 ദിവസം) 8,000 മണിക്കൂർ വീഡിയോകൾ ആളുകൾ കണ്ടിരിക്കണം.
അല്ലെങ്കിൽ ഷോർട്സ് വ്യൂസ്: കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ 20 മില്യൺ (2 കോടി) ഷോർട്സ് വ്യൂസ് നേടിയിരിക്കണം.
ഷോർട്സ് വരുമാനം: ഷോർട്സ് വഴിയുള്ള പരസ്യ വരുമാനം തുടരാൻ കഴിഞ്ഞ 90 ദിവസങ്ങളിൽ 10 മില്യൺ (1 കോടി) വ്യൂസ് നിർബന്ധമാണ് (ഇത് 2027 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരും).
ആരെയൊക്കെ ബാധിക്കും?
നിലവിൽ മോണിറ്റൈസേഷൻ ഉള്ളവരെ ഇത് ബാധിക്കില്ല. എന്നാൽ പുതിയ ക്രിയേറ്റർമാർക്ക് ഈ ലക്ഷ്യം കൈവരിക്കുക വലിയ വെല്ലുവിളിയായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.