Forest Department: വനം വകുപ്പിന് ഇനി 'സ്റ്റാർ പവർ'; പുതിയ ബ്രാൻഡ് അംബാസഡർമാരായി കുഞ്ചാക്കോ ബോബനും പൃഥ്വിരാജും
കാട് കാക്കാൻ ഇനി താരനായകന്മാരും. വനം വകുപ്പ് പ്രചാരകരായി കുഞ്ചാക്കോ ബോബനും പൃഥ്വിരാജും.
തിരുവനന്തപുരം: സംസ്ഥാന വനം വകുപ്പിന്റെ പുതിയ ബ്രാൻഡ് അംബാസഡർമാരായി കുഞ്ചാക്കോ ബോബനും പൃഥ്വിരാജ് സുകുമാരനും. വന-വന്യജീവി സംരക്ഷണ ബോധവൽക്കരണം, വനം വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രചാരണം എന്നിവ ഉൾപ്പെടെ ഏഴ് പ്രധാന മേഖലകളിലാണ് നടന്മാർക്ക് ചുമതല നൽകിയിരിക്കുന്നത്. ഇക്കാര്യം മന്ത്രി ഷിബു ബേബി ജോൺ നേരത്തെ വെളിപ്പെടുത്തിയിരുന്നതാണ്.
ബ്രാൻഡ് അംബാസഡർമാരുടെ പ്രവർത്തനമേഖലകൾ
1. വനം - വന്യജീവി സംരക്ഷണ ബോധവൽക്കരണം
പൊതുപരിപാടികൾ, റെക്കോർഡ് ചെയ്ത സന്ദേശങ്ങൾ, ഡിജിറ്റൽ ആശയവിനിമയ മാർഗങ്ങൾ എന്നിവയിലൂടെ വനങ്ങൾ, വന്യജീവികൾ, ജൈവവൈവിധ്യം, ആവാസവ്യവസ്ഥയുടെ സംരക്ഷണം, പാരിസ്ഥിതിക സന്തുലിതാവസ്ഥ എന്നിവയെക്കുറിച്ച് ബോധവൽക്കരണം നടത്തണം.
2. വനം വകുപ്പിന്റെ പദ്ധതികളുടെ പ്രചാരണം
വനം വകുപ്പിന്റെ തിരഞ്ഞെടുത്ത പദ്ധതികൾ, പൊതുസേവനങ്ങൾ, സംരക്ഷണ കാംപെയ്നുകൾ, പൊതുജന പങ്കാളിത്ത പരിപാടികൾ എന്നിവയുടെ പ്രചാരണത്തിന് പിന്തുണ നൽകണം.
3. കുട്ടികളുമായും യുവജനങ്ങളുമായും ഇടപെടൽ
വിദ്യാഭ്യാസ പരിപാടികൾ, സംവേദനാത്മക സംവാദങ്ങൾ, പ്രകൃതിപഠന ക്യാമ്പുകൾ, യുവജനങ്ങൾക്കായുള്ള ഡിജിറ്റൽ ഉള്ളടക്കങ്ങൾ തുടങ്ങിയവയിലൂടെ വിദ്യാർത്ഥികളിലും കുട്ടികളിലും യുവാക്കളിലുമൊക്കെ പ്രകൃതിയോടുള്ള താൽപര്യം വളർത്തുകയെന്നതാണ് ലക്ഷ്യം.
4. സാമൂഹ്യ മാധ്യമങ്ങളും പൊതുജന ആശയവിനിമയവും
വനം വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ ബോധവൽക്കരണ വീഡിയോകളും പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങളും വകുപ്പിന്റെ പുതിയ വിവരങ്ങളും കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
5. സർഗാത്മകവും സാംസ്കാരികവുമായ പ്രചാരണം
സിനിമ എന്ന മാധ്യമത്തിലൂടെ വനം - വന്യജീവി സംരക്ഷണ സന്ദേശങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്തിക്കുന്ന നൂതന ആശയവിനിമയ രീതികൾ വികസിപ്പിച്ചെടുക്കുക.
6. സമൂഹ പങ്കാളിത്തവും മനുഷ്യ - വന്യജീവി സഹവർത്തിത്വവും
വന്യജീവികളോട് ഉത്തരവാദിത്തപരമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുക. വനാശ്രിത സമൂഹങ്ങളെയും അവരുടെ ജീവിതരീതികളെയും ബഹുമാനിക്കുക. മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ സ്വയം രക്ഷിക്കാനുള്ള മുൻകരുതലുകൾ വിശദീകരിക്കുക. വന്യജീവി സംരക്ഷണത്തിൽ സാധാരണക്കാരുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുക.
7. പ്രകൃതിപഠനവും പരിസ്ഥിതി സാക്ഷരതയും
പ്രകൃതിയിലെ ആവാസവ്യവസ്ഥകളുടെയും ജൈവവൈവിധ്യത്തിന്റെയും സംരക്ഷണം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരബന്ധം ശക്തിപ്പെടുത്തുക. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന സുസ്ഥിരമായ സഹവർത്തിത്വത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തുക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.