SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Amit Shah Security Breach: അമിത് ഷായ്ക്ക് നേരായ കരിങ്കൊടി പ്രതിഷേധം: ഗുരുതര സുരക്ഷാ വീഴ്ച, ഡിജിപിക്കും കേന്ദ്രത്തിനും പരാതി നൽകി ബിജെപി

കൊല്ലത്ത് വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധത്തിൽ പരാതിയുമായി ബിജെപി.

Edited by Karthika V Updated by Karthika V
Published: Sep 27, 2026, 12:51 PM | Updated: Sep 27, 2026, 12:51 PM

കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ കരിങ്കൊടി പ്രതിഷേധമുണ്ടായ സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായതായി പരാതി. സംഭവത്തിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നിയമസഭാ കക്ഷി നേതാവും എംഎൽഎയുമായ ബി. ബി. ഗോപകുമാർ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. സുരക്ഷയിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആശ്രാമം മൈതാനത്ത് വിമാനമിറങ്ങി വാഹനവ്യൂഹത്തിൽ സഞ്ചരിക്കുകയായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതാണ് സുരക്ഷാ വിവാദത്തിന് വഴിവെച്ചത്. വിവിഐപി വാഹനത്തിന് വെറും 50 മീറ്റർ മാത്രം അകലേക്ക് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രതിഷേധക്കാർക്ക് എത്താൻ കഴിഞ്ഞത് ഗുരുതര വീഴ്ചയാണെന്ന് ബിജെപി നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധത്തിൽ കൊല്ലം കോർപ്പറേഷൻ കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ഉൾപ്പെട്ടിരുന്നതായാണ് വിവരം.

വിവിഐപി സുരക്ഷാ വലയത്തിലേക്ക് ജനപ്രതിനിധികൾ അടങ്ങുന്ന സംഘത്തിന് എങ്ങനെ പ്രവേശിക്കാൻ കഴിഞ്ഞുവെന്നത് ഗൗരവമായി പരിശോധിക്കണമെന്ന് ബി.ബി. ഗോപകുമാർ ആവശ്യപ്പെട്ടു. ഇതൊരു സാധാരണ പ്രതിഷേധമായി കണ്ട് നിസ്സാരവത്കരിക്കാനാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് സമഗ്രമായി അന്വേഷിക്കണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കും സുരക്ഷാ ലംഘനം നടത്തിയവർക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിപിക്ക് പുറമെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും അദ്ദേഹം പരാതി നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author