SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

R Sugathan: ആർ. സുഗതൻ ജയിൽ മോചിതനായി; ജയിലിന് മുന്നിൽ സ്വീകരണം, കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമെത്തി

Kerala

ജയിൽ മോചിതനായ സുഗതന് സ്വീകരണം. ജയിലിലെത്തി സ്വീകരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമെത്തിയിരുന്നു.

Edited by Karthika V Updated by Karthika V
Published: Oct 06, 2026, 08:09 PM | Updated: Oct 06, 2026, 08:09 PM

തൃശൂർ: കാപ്പാ കേസിൽ കരുതൽ തടങ്കലിലായിരുന്ന തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പുറത്തിറങ്ങിയ സുഗതനെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ടെത്തി. കുടുംബാംഗങ്ങൾക്കൊപ്പം നിരവധി ബിജെപി പ്രവർത്തകരാണ് ആവേശകരമായ മുദ്രാവാക്യം വിളികളോടെയും പൊന്നാട അണിയിച്ചും അദ്ദേഹത്തെ സ്വീകരിച്ചത്.

തനിക്കെതിരെയെടുത്തത് പൂർണ്ണമായും രാഷ്ട്രീയ കേസാണെന്നും ജനകീയ സമരങ്ങളിൽ പങ്കെടുത്തതിനാണ് കാപ്പാ ചുമത്തി ജയിലിലടച്ചതെന്നും ആർ. സുഗതൻ പറഞ്ഞു. ഒരു പോലീസുകാരൻ വിചാരിച്ചാൽ ആരെയും അകത്തിടാമെന്നതിന്റെ തെളിവാണ് ഈ കേസ്. നാട്ടുകാർക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂവെന്നും അവർക്ക് വേണ്ടി ഇനിയും ജയിലിൽ പോകാൻ തയ്യാറാണെന്നും പറഞ്ഞ സുഗതൻ, തന്നെ ഗുണ്ടയാക്കി ചിത്രീകരിച്ചത് സിപിഎമ്മാണെന്നും ആരോപിച്ചു.

സുഗതനെതിരെ ചുമത്തിയത് പൂർണ്ണമായും വ്യാജകേസാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സിപിഎം കെട്ടിച്ചമച്ച കേസിന് കോൺഗ്രസും ഒത്താശ പാടുകയായിരുന്നു. ജനാധിപത്യത്തെക്കുറിച്ച് വലിയ വർത്തമാനം പറയുന്ന രാഹുൽ ഗാന്ധിക്ക് ഇത് കാണാൻ സാധിക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കേസ് എടുക്കുമ്പോൾ, മുൻ മന്ത്രി മുനീറിനെതിരെയും മറ്റ് സിപിഎം മന്ത്രിമാർക്കെതിരെയും എന്തുകൊണ്ട് സമാനമായ നടപടിയുണ്ടാകുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ ചോദ്യമുയർത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author