SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kerala Police: ഗുരുതരാവസ്ഥയിലായ രോഗിയുമായി പോയ ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്; കുറ്റം വിഐപി ഡ്യൂട്ടിക്കിടെ പോലീസ് നിർദേശം ലംഘിച്ചെന്ന്

Kozhikode

ആഭ്യന്തര മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ആംബുലൻസ് ഡ്രൈവറും രോഗിയുടെ കുടുംബവും പരാതി നൽകി.

Written By Roniya Baby Updated by Roniya Baby
Published: Oct 29, 2026, 03:28 PM | Updated: Oct 29, 2026, 03:28 PM

കോഴിക്കോട്: ഗുരുതരാവസ്ഥയിലായ രോഗിയുമായി പോയ ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസാണ് ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്തിരിക്കുന്നത്. വിഐപി ഡ്യൂട്ടിക്കിടെ പോലീസ് നിർദേശം ലംഘിച്ച് വാഹനം നിർത്താതെ പോയെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഒക്ടോബർ 16ന് ഉപരാഷ്ട്രപതി കോഴിക്കോട് വന്ന ദിവസം ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

വാഹനാപകടത്തിൽ പരിക്കേറ്റ ആളുമായി പോയ സന്നദ്ധ സംഘടനയുടെ ആംബുലൻസിൻറെ ഡ്രൈവർ കാരശേരി സ്വദേശി ശിഹാബുദ്ദീന് എതിരെയാണ് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തത്. ആംബുലൻസ് തുറന്ന് രോഗിയുടെ ഗുരുതരാവസ്ഥ പോലീസിനെ ബോധ്യപ്പെടുത്തിയിരുന്നുവെന്ന് രോഗിയുടെ ബന്ധുക്കളും ഡ്രൈവറും പറയുന്നു.

എന്നാൽ, ഉപരാഷ്ട്രപതി കടന്നുപോകുന്നത് വരെ ആംബുലൻസ് കടത്തിവിടാൻ പോലീസ് തയ്യാറായില്ല. ഉപരാഷ്ട്രപതിക്ക് സുരക്ഷയ്ക്കായി പോയ വാഹനവ്യൂഹം കടന്നുപോയതിന് ശേഷവും ആംബുലൻസിനെ കടത്തിവിടാതായതോടെ ഡ്രൈവർ വാഹനം മുന്നോട്ടെടുത്ത് പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റയാൾ മൂന്ന് ദിവസം വെൻറിലേറ്ററിൽ ചികിത്സയിൽ ആയിരുന്നു. സ്വകാര്യ ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസം ആണ് ഡിസ്ചാർജ് ആയത്. ആഭ്യന്തര മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും സംഭവത്തിൽ പരാതി നൽകിയെന്ന് രോഗിയുടെ കുടുംബവും ആംബുലൻസിൻറെ ഡ്രൈവറും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author