Pinarayi Vijayan: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പിണറായിക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി
സിഎംആർഎൽ-എക്സാലോജിക് വിഷയം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കി. വിജിലൻസ് ഉടൻ തന്നെ എഫ്ഐആർ തയ്യാറാക്കുമെന്നും മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.
വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നുണ്ടായ വിധി സർക്കാരിന് തിരിച്ചടിയല്ലെന്നും വ്യക്തിപരമായ വിരോധമോ അനാവശ്യ ധൃതിയോ ഇല്ലാതെയാണ് സർക്കാർ പ്രവർത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലാണ് നടപടികളെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് കാര്യങ്ങൾ സമഗ്രമായി പരിശോധിക്കാനാണ് നിയമോപദേശം ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിഎംആർഎൽ-എക്സാലോജിക് വിഷയം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക സംഘത്തെ (എസ്ഐടി) റദ്ദാക്കിക്കൊണ്ടാണ് പിണറായി വിജയനെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശിച്ചത്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച റിപ്പോർട്ടിൽ എഫ്ഐആർ ഇടാതെ കേസ് പ്രത്യേക സംഘത്തിന് വിട്ട സംസ്ഥാന സർക്കാരിൻറെ തീരുമാനം നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.
വിജിലൻസ് ഡയറക്ടർ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കണമെന്ന് ഉത്തരവിട്ട ഹൈക്കോടതി ഇക്കാര്യത്തിൽ സർക്കാരിൻറെ ഇതുവരെയുള്ള നടപടികൾ പൂർണമായി തള്ളിക്കളഞ്ഞു. ഇഡി റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി വിജിലൻസ് ഡയറക്ടർക്ക് കൈമാറണമെന്നും വിജിലൻസിലെ സമർഥരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണം മുന്നോട്ട് കൊണ്ടുപോകണമെന്നും കോടതി നിർദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.