CMRL-Exalogic Case: മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ തിങ്കളാഴ്ച കേസ് രജിസ്റ്റര്‍ ചെയ്യും
സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് രമേശ് ചെന്നിത്തല
സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ സർക്കാർ നിയമനടപടിയുമായി മുന്നോട്ട്. തിങ്കളാഴ്ച കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും സർക്കാർ ഇതിൽ അപ്പീൽ പോകേണ്ട കാര്യമില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
മാസപ്പടി കേസിൽ ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മുൻമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനും എതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസെടുക്കാൻ മതിയായ തെളിവുകൾ ഇഡിയുടെ കൈയിലുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസെടുത്ത് മുന്നോട്ട് പോകുന്നതിന് പകരം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ഈ സംഘത്തെ ഹൈക്കോടതി റദ്ദാക്കി.
കാലതാമസമില്ലാതെ അന്വേഷണം പൂർത്തിയാക്കാനും കോടതി നിർദ്ദേശിച്ചു. കേസിൽ പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും അഴിമതിക്കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോകില്ലെന്ന് മുഖ്യമന്ത്രി മുൻപ് വ്യക്തമാക്കിയിരുന്നു. എസ്ഐടി രൂപീകരിച്ചത് റദ്ദാക്കിയതും അഴിമതിക്ക് തെളിവുണ്ടെന്ന് കോടതി കണ്ടെത്തിയതും സംസ്ഥാന സർക്കാരിനും എൽഡിഎഫിനും വലിയ രാഷ്ട്രീയ തിരിച്ചടിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.