പിണറായി വിജയനും റിയാസിനും തിരിച്ചടി; മാസപ്പടി കേസിൽ FIR രജിസ്റ്റർ ചെയ്യാൻ ഉത്തരവ്
കേസെടുക്കാതെയുള്ള അന്വേഷണത്തിനെതിരെ അഡ്വ. കെ.എം. ഷാജഹാന്റെ ഹർജിയിലാണ് ഈ ഉത്തരവ്.
കൊച്ചി: സിഎംആർഎൽ മാസപ്പടി കേസിൽ പിണറായി വിജയനും റിയാസിനും തിരിച്ചടി. സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയനും, മുഹമ്മദ് റിയാസിനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്.
സിഎംആർഎല്ലും പിണറായി വിജയന്റെ മകൾ വീണയുടെ സ്ഥാപനമായ എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നൽകിയ രേഖകളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ ജസ്റ്റിസ് എ.ബദറുദീൻ നിർദേശം നൽകിയത്. ഇഡി നല്‍കിയ രേഖകളുടെ അടിസ്ഥാനത്തിൽ സർക്കാർ നേരത്തെതന്നെ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ അത് പോരെന്നുംഎഫ്‌ഐആർ രജിസ്റ്റർ ചെയ്തു അന്വേഷിക്കാൻ കോടതി നിർദ്ദേശം നൽകുകയായിരുന്നു. ഇത് പിണറായി വിജയനും മുഹമ്മദ് റിയാസിനും ശരിക്കും പണി ആയിരിക്കുകയാണ്. കാരണം ഇനി ഇവർക്കെതിരെ കേസെടുക്കും. അഡ്വ. കെഎം ഷാജഹാൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹര്ജിയിലായിരുന്നു ഉത്തരവ്. ഇടിയുടെ റിപ്പോർട്ടിൽ സർക്കാർ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെ വീഴ്ച വരുത്തി എന്നതാണ് ഹർജി.
സിഎംആർഎൽ കമ്പനിയിൽ നിന്നും 3.28 കോടി രൂപ വഴിവിട്ട് കൈപ്പറ്റിയെന്നും വീണയ്ക്ക് 20 കോടിയോളം രൂപയുടെ അനധികൃത വരുമാനമുണ്ടെന്നും ഹവാല ഇടപാടുകൾ നടന്നെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസിന് ഇഡി നൽകിയ വിവരങ്ങൾ മുൻനിർത്തിയായിരുന്നു ഹർജി ഫയൽ ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.