Saaya Suicide: ഇരവിപുരത്ത് ഭര്‍തൃവീട്ടിലെ ദുരൂഹമരണം, സായയുടെ വാട്സാപ്പ് സന്ദേശങ്ങള്‍ പുറത്ത്
രാഷ്ട്രീയ സ്വാധീനത്താല്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി സായയുടെ മാതാപിതാക്കള്‍.
കൊല്ലം: ഇരവിപുരത്ത് ഭർതൃവീട്ടിൽ യുവതി മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സായ സുഹൃത്തിനയച്ച വാട്സാപ്പ് സന്ദേശങ്ങളാണ് പുറത്തു വന്നത്. സെപ്റ്റംബർ 24-ന് ഭർതൃവീട്ടിൽ പ്രശ്നങ്ങളുണ്ടെന്നും എല്ലാവരിൽ നിന്നും മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും സായ ചാറ്റിൽ വ്യക്തമാക്കുന്നുണ്ട്. ഒരു തവണ മാത്രം കാണാവുന്ന തരത്തിലുള്ള ഒരു ഫോട്ടോയും സുഹൃത്തിന് അയച്ചിരുന്നു.
ഒക്ടോബർ 31-നാണ് ഭർതൃവീട്ടിൽ ജനലിൽ തൂങ്ങിമരിച്ച നിലയിൽ സായയെ കണ്ടെത്തിയത്. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർത്താവ് അഫ്സലിനും കുടുംബത്തിനും പങ്കുണ്ടെന്നാണ് സായയുടെ കുടുംബം ആരോപിക്കുന്നത്.
മരണം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് വിവരം സായയുടെ വീട്ടുകാരെ അറിയിച്ചത്.
സായയുടെ ഡയറിയും ലാപ്ടോപ്പം ഭർതൃവീട്ടിൽ നിന്ന് ലഭിച്ചില്ലെന്നും സായയുടെ കുടുംബം പറയുന്നു. കേസ് തുടക്കം മുതൽ അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നതായി കുടുംബം പരാതിപ്പെട്ടു. സായയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ ആരോപണം. മരണം നടന്ന് 11 ദിവസത്തിന് ശേഷമാണ് പൊലീസ് മൊഴിയെടുത്തത് മാത്രമല്ല അഫ്സലിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനോ അഫ്സലിന്റെയോ കുടുംബത്തിന്റെയോ മൊഴിയെടുക്കാനോ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ലെന്നും സായയുടെ കുടുംബം ആരോപിച്ചു.
രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ച് പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് സായയുടെ പിതാവ് ഷാജിയും അമ്മ റിഹാനയും ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.