V.Abdurahiman: മെസിയുടെ പേരിലെ തട്ടിപ്പ്; തന്നെ ചോദ്യം ചെയ്തുവെന്ന വാർത്തകൾ തള്ളി മുൻകായിക മന്ത്രി വി അബ്ദുറഹിമാൻ
എസ്ഐടി ചോദ്യം ചെയ്തുവെന്ന റിപ്പോർട്ടുകളെ തള്ളി മുൻ കായിക മന്ത്രി വി.അബ്ദുറഹിമാൻ. വാർത്ത മാധ്യമ സൃഷ്ടിയാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
മലപ്പുറം: മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ തട്ടിപ്പ് നടത്തിയെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം തന്നെ ചോദ്യം ചെയ്തുവെന്ന വാർത്തകൾ തള്ളി മുൻ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. ഇത്തരം പ്രചരണങ്ങൾ കേവലം മാധ്യമസൃഷ്ടി മാത്രമാണെന്നും തന്നോട് ആരും തന്നെ ഇതുവരെ വിവരങ്ങൾ ചോദിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ മാധ്യമങ്ങളോട് കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻകായിക മന്ത്രി വി. അബ്ദുറഹിമാനെ എസ്ഐടി സംഘം ചോദ്യം ചെയ്തുവെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ഈ വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നാണ് മന്ത്രിയുടെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.