Murder Case: കൊച്ചുമക്കൾ വഴക്കുകൂടുന്നതിനിടെ പിടിച്ചുമാറ്റാനെത്തിയ മുത്തച്ഛൻ കുത്തേറ്റ് മരിച്ചു; 16കാരൻ പിടിയിൽ
സംഭവത്തിന് ശേഷം 16കാരൻ ഒളിവിൽ പോയി. പിന്നീട് പോലീസ് പിടികൂടി ജുവൈനൽ ഹോമിലാക്കി.
പാലക്കാട്: കൊച്ചുമക്കൾ തമ്മിലുണ്ടായ വഴക്കിനിടെ പിടിച്ചുമാറ്റാനെത്തിയ മുത്തച്ഛൻ കുത്തേറ്റ് മരിച്ചു. പ്രതിയായ പതിനാറുകാരനെ പോലീസ് പിടികൂടി. പാലക്കാട് കാവശേരിയിലാണ് സംഭവം നടന്നത്. വാഴക്കച്ചിറ സുലൈമാൻ ആണ് കൊല്ലപ്പെട്ടത്.
മകളുടെ മകനായ പതിനാറുകാരനാണ് പ്രതി. 16കാരൻ സഹോദരിയായ 10 വയസുകാരിയെ കത്തികൊണ്ട് ആക്രമിക്കുന്നത് കണ്ട സുലൈമാൻ പിടിച്ചുമാറ്റാൻ ചെന്നതായിരുന്നു. പ്രതിയായ 16കാരനെ പോലീസ് ജുവനൈൽ ഹോമിലേക്ക് മാറ്റി.
ഒക്ടോബർ 19ന് കാവശേരിയിലെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. നെഞ്ചിനും വയറിനും കഴുത്തിനും കുത്തേറ്റ സുലൈമാൻ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റ 10 വയസുകാരി അപകടനില തരണം ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി ജുവനൈൽ ഹോമിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.