Man Found Dead: ഹോട്ടൽ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
ഹോട്ടലിന് സമീപത്തെ പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊല്ലം: കുളത്തൂപ്പുഴയിൽ ഹോട്ടലുടമയെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്. കുളത്തൂപ്പുഴ കെഎസ്ആർടിസി കവലയിലെ സന്തോഷ് ഹോട്ടൽ ഉടമ ചന്ദ്രൻ (82) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെയാണ് വർഷങ്ങളായി ഇയാൾ നടത്തിവന്നിരുന്ന ഹോട്ടലിന് പുറകിലെ പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ചന്ദ്രൻ രാവിലെ ഹോട്ടലിൽ എത്തിയെന്ന് ജീവനക്കാർ പറയുന്നു.
പിന്നീട് കുറേ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ജീവനക്കാർ ഹോട്ടലിന് പുറകിലെ അടുത്ത പുരയിടത്തിൽ ശൌചാലയത്തിന് സമീപത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കുളത്തൂപ്പുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.