SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

അനധികൃത സ്വത്തുസമ്പാദനവും ഹവാല ഇടപാടും: മുൻമന്ത്രി മുഹമ്മദ് റിയാസ് ഒന്നാം പ്രതി, വീണ രണ്ടാം പ്രതി

Kerala

കേസിൽ മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയായും ഭാര്യ വീണയെ രണ്ടാം പ്രതിയുമാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Edited by Karthika V Updated by Karthika V
Published: Oct 12, 2026, 08:07 PM | Updated: Oct 12, 2026, 08:07 PM

തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദനത്തിലും വിദേശത്തേക്ക് പണം കടത്തിയ കേസിലും മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യ വീണ രണ്ടാം പ്രതിയായ കേസിൽ ഷൈജാൽ മുഹമ്മദ്, പി. നിഖിൽ, ഹസൻ വാരിസ്, വി.പി. ഫൈജാസ്, എം. നന്ദലാൽ, സുബൈർ കരുവാംപൊയിൽ എന്നിവരാണ് മറ്റ് പ്രതികൾ. മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്ത് അഴിമതിയിലൂടെ സമ്പാദിച്ച കോടികൾ മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി വിദേശത്തേക്ക് കടത്തിയെന്നാണ് എഫ്.ഐ.ആറിലെ കണ്ടെത്തൽ. വീണയുടെ വീട്ടിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെടുത്ത കൈപ്പടയിലുള്ള രേഖകളിൽ ഭർത്താവിനായി നടത്തിയ കോടികളുടെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ദുബായിൽ തുണിത്തരങ്ങളുടെ കയറ്റുമതി ബിസിനസ് തുടങ്ങാനെന്ന വ്യാജേന പ്രതികൾ ചേർന്ന് ഹവാല ഫണ്ട് വിദേശത്തേക്ക് കടത്തിയതായി വിജിലൻസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. പ്രതികളായ കെ. വാരിസ്, ഷൈജാൽ എന്നിവർ വഴിയാണ് പണം വിദേശത്തേക്ക് അയച്ചത്. ഫൈജാസ് വഴി നടത്തിയ കോടികളുടെ ഹവാല ഇടപാടുകളുടെ വിവരങ്ങൾ വീണയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത 'റെഡ് ബുക്കിൽ' രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. 2024-ൽ വീണ നാല് തവണ ദുബായ് സന്ദർശിച്ചിരുന്നുവെന്നും, ബെനാമി ഷെൽ കമ്പനികൾ രൂപീകരിച്ച് കോടികൾ വിദേശത്തേക്ക് കടത്താനാണ് ഈ യാത്രകൾ ഉപയോഗിച്ചതെന്നുമാണ് വിജിലൻസിന്റെ പ്രധാന ആരോപണം.

2024 മേയിൽ റിയാസും വീണയ്ക്കൊപ്പം ദുബായ് സന്ദർശിച്ചിരുന്നു. റിയാസിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് കോടികളുടെ ഹവാല ഇടപാടുകൾ നടന്നതെന്നും, ഇതിന്റെ ആശയവിനിമയത്തിനായി 'നമ്മൾ ബേപ്പൂർ കോർ ടീം' എന്ന പേരിൽ 16 അംഗ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രത്യേകിച്ച് വരുമാനമൊന്നുമില്ലാതെ മന്ത്രിമന്ദിരത്തിൽ കഴിഞ്ഞിരുന്ന കാലയളവിലാണ് കണക്കിൽപ്പെടാത്ത കോടികളുടെ സാമ്പത്തിക രേഖകൾ ഇവർ സൂക്ഷിച്ചിരുന്നത്. റിയാസ് മന്ത്രി പദവി ദുരുപയോഗം ചെയ്ത് അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്ന് വ്യക്തമാക്കിയ വിജിലൻസ്, അഴിമതി നിരോധന നിയമത്തിലെ 13(2), 13(1)B, ബി.എൻ.എസ് (BNS) 61(2), 3(5) എന്നീ ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author