Local Body Bypoll Results: സംസ്ഥാന തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എൽ.ഡി.എഫിന് മുന്നേറ്റം, സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെട്ട് യു.ഡി.എഫ്
38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 19 സീറ്റുകൾ യുഡിഎഫിനും 18 എൽഡിഎഫിനും ലഭിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റവുമായി എൽ.ഡി.എഫ്. ആകെയുള്ള 38 സീറ്റുകളിൽ 19 എണ്ണത്തിൽ യു.ഡി.എഫും 18 എണ്ണത്തിൽ എൽ.ഡി.എഫും വിജയിച്ചു. ഒരു സീറ്റിൽ ട്വന്റി-20 ജയം നേടി.
ഉപതിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന് 22 സീറ്റുകളും എൽഡിഎഫിന് 15 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. ഇതിൽ യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളിൽ ഏഴെണ്ണം എൽ.ഡി.എഫ് പിടിച്ചെടുത്തപ്പോൾ, എൽ.ഡി.എഫിന്റെ നാല് സീറ്റുകളാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. എറണാകുളം പൂതൃക്ക ഗ്രാമപഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് വാർഡ് ട്വന്റി-20 നിലനിർത്തി.
ആലപ്പുഴയും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിലാണ് സംസ്ഥാനത്ത് തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്നത്. വി.ഡി. സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പ് കൂടിയാണിത്. കണ്ണൂർ, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ എൽ.ഡി.എഫ് മുന്നേറ്റം ഉണ്ടാക്കിയപ്പോൾ ഇടുക്കി, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ യു.ഡി.എഫ് വിജയം നേടി.
അതേസമയം രമ്യ ഹരിദാസ് എം.എൽ.എ ഉൾപ്പെട്ട കയ്യാങ്കളി വിവാദം ഉയർന്ന ചിറയിൻകീഴിൽ യു.ഡി.എഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ചിറയിൻകീഴ് മണ്ഡല പരിധിയിലെ അഞ്ചുതെങ്ങ്, മംഗലപുരം വാർഡുകളിൽ എൽ.ഡി.എഫ് അട്ടിമറി വിജയം നേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.