SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Thiruvonam Bumper 2026: 90 ലക്ഷം തിരുവോണം ബമ്പറും വിറ്റുതീർന്നു, ഖജനാവിലേക്ക് എത്തിയത് 241 കോടിയിലധികം രൂപ

ചരിത്രത്തിലാദ്യമായി 90 ലക്ഷം തിരുവോണം ബമ്പർ ടിക്കറ്റുകളും വിറ്റുതീർത്ത് റെക്കോർഡ്.

Written By Mekha P Panicker Updated by Roniya Baby
Published: Sep 25, 2026, 06:30 PM | Updated: Sep 25, 2026, 06:30 PM

കേരള തിരുവോണം ബമ്പര്‍ വില്‍പ്പന റെക്കോര്‍ഡ് തിളക്കത്തില്‍. ചരിത്രത്തിലാദ്യമായി കേരള ലോട്ടറിയുടെ 90 ലക്ഷം തിരുവോണം ബമ്പര്‍ ടിക്കറ്റുകളാണ് വിറ്റുതീര്‍ന്നത്. 90 ലക്ഷം ടിക്കറ്റുകള്‍ വില്‍ക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നതും. ഇതോടെ സര്‍ക്കാര്‍ ഖജനാവിലേക്ക് 241.20 കോടിയിലധികം രൂപയാണ് എത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 75 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റത്. നറുക്കെടുപ്പിന് മണിക്കൂറുകള്‍ ബാക്കിയുണ്ടെങ്കിലും പലയിടത്തും ടിക്കറ്റുകള്‍ ലഭിക്കുന്നില്ല. മുന്‍ വര്‍ഷത്തിന് സമാനമായി ഇത്തവണയും ടിക്കറ്റ് വില്‍പ്പനയില്‍ മുന്നിലുള്ളത് പാലക്കാട് ജില്ലയാണ്. പലയിടങ്ങില്‍ നിന്നും പാലക്കാടെത്തി ടിക്കറ്റ് വാങ്ങുന്നവരുണ്ട്. രണ്ടാം സ്ഥാനത്ത് തൃശൂരാണ്. തിരുവനന്തപുരം ജില്ലയാണ് മൂന്നാം സ്ഥാനത്തുള്ളത്.

500 രൂപയുടെ തിരുവോണം ബമ്പര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം 30 കോടി രൂപയാണ്. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക് (ഓരോ സീരിസിലും 2 വീതം). മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേര്‍ക്ക് (ഓരോ സീരിസിലും 2 വീതം).

നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്ക്. അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേര്‍ക്കും ലഭിക്കും. സമാശ്വാസ സമ്മാനമായി 9 പേര്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കുന്നുണ്ട്. ഇവ കൂടാതെ 5000, 2000, 1000, 500 രൂപയുടെ മറ്റ് നിരവധി ചെറിയ സമ്മാനങ്ങളുമുണ്ട്.

ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് സെപ്റ്റംബര്‍ 26 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍വെച്ചാണ് നടക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author