SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kollam Lockup Escape: ലോക്കപ്പ് പൂട്ടിയില്ല, ​ഗുരുതര സുരക്ഷാ വീഴ്ച; കൊല്ലത്ത് കഞ്ചാവ് കേസ് പ്രതി ചാടിപ്പോയി

കൊല്ലത്ത് വീണ്ടും ഗുരുതരമായ സുരക്ഷാ വീഴ്ച. റെയിൽവെ പൊലീസ് സ്റ്റേഷനിൽ ലോക്കപ്പ് പൂട്ടാൻ മറന്നുപോയതിനെ തുടർന്ന് പ്രതി ചാടിപ്പോയി.

Edited by Karthika V Updated by Karthika V
Published: Sep 22, 2026, 04:30 PM | Updated: Sep 22, 2026, 04:30 PM

കൊല്ലം: കൊല്ലത്ത് പൊലീസ് സ്റ്റേഷനിൽ വീണ്ടും സുരക്ഷാ വീഴ്ച. ലോക്കപ്പ് പൂട്ടാൻ പൊലീസുകാർ മറന്നതിനെ തുടർന്ന് കഞ്ചാവ് കേസ് പ്രതി സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി. കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവം അരങ്ങേറിയത്. അഷ്ടമുടി കൽപ്പടിക്കൽ സ്വദേശി അബ്ദുൽ സലാമാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. മോഷണം, കഞ്ചാവ് കടത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

കൊല്ലം ജില്ലയിൽ ഈ മാസം ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടർന്ന് പ്രതി ചാടിപ്പോകുന്ന രണ്ടാമത്തെ സംഭവമാണിത്. മുൻപ് സെപ്റ്റംബർ 3-ന് കുണ്ടറ പൊലീസ് സ്റ്റേഷനിലും സമാനമായ സുരക്ഷാ വീഴ്ചയുണ്ടായിരുന്നു. അന്ന് മോഷണക്കേസിൽ കരുതൽ കസ്റ്റഡിയിലെടുത്ത എഴുകോൺ പുത്തൻനട സ്വദേശി വൈജേഷ് (23) ലോക്കപ്പ് തുറന്ന് ചാടിപ്പോവുകയായിരുന്നു.

മൂന്ന് ദിവസത്തെ തീവ്രമായ തിരച്ചിലിനൊടുവിലാണ് അന്ന് കുണ്ടറയിൽ നിന്ന് കടന്ന പ്രതിയെ പൊലീസിന് പിടികൂടാൻ സാധിച്ചത്. ആ സംഭവം നടന്ന് ആഴ്ചകൾ തികയും മുൻപാണ് കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനിലും സമാനമായ സുരക്ഷാ വീഴ്ച ആവർത്തിച്ചിരിക്കുന്നത്. പൊലീസ് സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം ഗുരുതര ജാഗ്രതക്കുറവുകൾ പൊതുജനങ്ങൾക്കിടയിലും വകുപ്പിനുള്ളിലും കനത്ത വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author