SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kozhencherry Resort Case: ദിൻഷയുടെ കൊലയ്ക്കു കാരണം ഫോണിലെ സന്ദേശം; കരുതികൂട്ടിയുള്ള കൊലപാതകമെന്ന് പോലീസ്!

Kozhencherry Resort Murder: കൊല്ലം കുളത്തൂപ്പുഴ സാംനഗർ കാഞ്ഞിരോടുകുന്ന് ദിൻഷ മൻസിലിൽ ഷാജി ഷീജ ദമ്പതികളുടെ മകളാണ് ദിൻഷ.

Written By Ajitha Kumari Updated by Ajitha Kumari
Published: Sep 30, 2026, 01:32 PM | Updated: Sep 30, 2026, 01:32 PM

പത്തനംതിട്ട: മാരാമണ്ണിലെ റിസോർട്ടിൽ റിസപ്‌ഷണിസ്റ്റായിരുന്ന യുവതിയുടെ കൊലപാതകം കരുതിക്കൂട്ടിയുള്ള ആക്രമണമെന്ന് പോലീസ്. പ്രതിയായ ജിത്തുവും കൊലചെയ്യപ്പെട്ട ദിൻഷ ഷാജിയും തമ്മിൽ മാസങ്ങളായി പരിചയമുണ്ടായിരുന്നു.

ജിത്തു ജീവനക്കാരനായിരുന്ന ഹോട്ടലിനോടു ചേർന്നുള്ളിടത്താണ് ദിൻഷ ഏവിയേഷൻ കോഴ്സ് പഠിക്കാനെത്തിയത്. അങ്ങനെയാണ് ഇരുവരും പരിചയപ്പെടുന്നത്. ദിൻഷ ഉപയോഗിക്കുന്ന ഫോണിലെ സിം ജിത്തു നൽകിയതാണ്. ശേഷം ദിൻഷയ്ക്കു മാരാമൺ റിസോർട്ടിൽ ജോലി ലഭിക്കുകയും താമസം സ്റ്റാഫ് ക്വാർട്ടേഴ്സിലേക്കു മാറ്റുകയും ചെയ്തു.

ഇതിനിടയിൽ ദിൻഷ ഫോണിൽനിന്നും മറ്റാർക്കോ അയച്ച സന്ദേശങ്ങളെക്കുറിച്ച് ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നുവെന്നും അതാണ് കൊലപാതകത്തിനു കാരണമെന്നുമാണ് പ്രതിയായ ജിത്തു പറഞ്ഞത്.

ഇന്നലെ ഉച്ചയോടെയാണ് ജിത്തു റിസോർട്ടിലെത്തിയത്. ഈ സമയം ദിൻഷ റിസപ്ഷനിൽ ഡ്യൂട്ടിയിലായിരുന്നു. ജിത്തു വിളിച്ചതു പ്രകാരം ദിൻഷ പുറത്തേക്കു വരികയും റിസോർട്ടിന്റെ പാർക്കിങ് സ്ഥലത്തെ ആൽത്തറയ്ക്കു സമീപത്തു നിന്നും ഇരുവരും 20 മിനിറ്റോളം സംസാരിക്കുകയും ചെയ്തു. ഇതിനിടയിൽ ഇടയ്ക്ക് ജിത്തു ദേഷ്യത്തോടെ ദിൻഷയോടു സംസാരിച്ചെന്നും ജീവനക്കാർ പറഞ്ഞു. ഇതിനിടയിലാണ് പാന്റിന്റെ പോക്കറ്റിൽ കരുതിയിരുന്ന ചെറിയ കത്തിയെടുത്തു ജിത്തു ദിൻഷയെ കുത്തിയത്. ആദ്യത്തെ കുത്തുകിട്ടിയ ദിൻഷ നിലത്തുവീണു. വീണുകിടന്ന ദിൻഷയുടെ കഴുത്തിൽ പിന്നീട് 5 തവണ കൂടി പ്രതി കുത്തിപരിക്കേൽപ്പിച്ചു.

ബഹളം കേട്ട് റിസപ്ഷനു സമീപമുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം ഓടിയെത്തിയത്. ദിൻഷയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴും ജിത്തു ആൽത്തറയിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. മറ്റു ജീവനക്കാർ ചേർന്ന് ഇയാളെ പിടികൂടി കെട്ടിയിടുകയായിരുന്നു. ജിത്തുവും ദിൻഷയും സംസാരിക്കുന്നതും അതിനിടയിൽ ജിത്തു ദിൻഷയെ ആക്രമിക്കുന്നതുമെല്ലാം റിസോർട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ദിൻഷയെ ആക്രമിച്ചശേഷവും പ്രതിക ഒരു കുറ്റബോധവും ഇല്ലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.

പോലീസ് എത്തി ജിത്തുവിനെ കസ്റ്റഡിയിൽ എടുത്തപ്പോഴും ജിത്തുവിന്റെ പക മാറിയിരുന്നില്ല. തുടർന്ന് പോലീസ് ജിത്തുവിന്റെ കോയിപ്രം പോലീസ് സ്റ്റേഷനിലെത്തിക്കുകയും അവിടന്ന് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലെത്തിച്ച് മെഡിക്കൽ പരിശോധന പൂർ‌ത്തിയാക്കി. കേസിൽ അന്വേഷണം നടത്തുന്നത് തിരുവല്ല ഡിവൈഎസ്പി പി.ആർ.സന്തോഷ്, മല്ലപ്പള്ളി സിഐ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സംഘമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author