SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Lightning: ഇടിമിന്നലിൽ വൻ നാശനഷ്ടം; പാലക്കാട്ട് വീട് കത്തിനശിച്ചു, പെരുമ്പാവൂരിൽ കുട്ടിക്ക് പൊള്ളലേറ്റു

Kerala

സംസ്ഥാനത്ത് ഇടിമിന്നലിൽ കനത്ത നാശനഷ്ടം. പാലക്കാടും പെരുമ്പാവൂരിലുമാണ് വലിയ നഷ്ടങ്ങളുണ്ടായത്.

Edited by Karthika V Updated by Karthika V
Published: Oct 05, 2026, 07:04 PM | Updated: Oct 05, 2026, 07:04 PM

പെരുമ്പാവൂർ വെങ്ങോലയിൽ കഴിഞ്ഞ രാത്രിയിലുണ്ടായ കനത്ത ഇടിമിന്നലിൽ വീടുകൾക്ക് വൻ നാശനഷ്ടം. പത്തോളം വീടുകൾക്കാണ് മിന്നലേറ്റ് കേടുപാടുകൾ സംഭവിച്ചത്. വീട്ടുപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു.

മിന്നലിന്റെ ആഘാതത്തിൽ ഒരു വീടിന് മുന്നിൽ വലിയ ഗർത്തം രൂപപ്പെടുകയും തെറിച്ചു വീണ കല്ലും മണ്ണും തട്ടി സമീപത്തെ വീടിന്റെ മേൽക്കൂര തകരുകയും ചെയ്തു. പ്രദേശത്തെ ഒട്ടേറെ വീടുകളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ പൊട്ടിത്തെറിക്കുകയും സ്വിച്ച് ബോർഡുകൾ കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്. കട്ടിലിന് തീപിടിച്ച് ഒരു കുട്ടിക്ക് പൊള്ളലേറ്റതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം പാലക്കാട് ഒലവക്കോട്ടെ ഒരു വീട്ടിൽ ശക്തമായ ഇടിമിന്നലിനെത്തുടർന്ന് വൻ തീപ്പിടിത്തമുണ്ടായി. ഒലവക്കോട് സ്വദേശി ഗഫൂർ താമസിക്കുന്ന വാടകവീടാണ് കത്തിനശിച്ചത്. അപകടത്തിൽ വീട്ടിലുണ്ടായിരുന്ന സോഫാ സെറ്റ്, ടിവി, ഫാൻ, ഇലക്ട്രിക് വയറിങ് എന്നിവ പൂർണമായി കത്തുകയും ജനൽച്ചില്ലുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു. സംഭവസമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. രോഗിയായ ബന്ധുവിനെ പരിചരിക്കാനായി കുടുംബം ഏതാനും ദിവസങ്ങളായി മാറി താമസിക്കുകയായിരുന്നു. രാവിലെ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ വീട്ടിലെത്തിയപ്പോഴാണ് അപകടവിവരം അറിയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author