Messi Kerala Visit: മെസിയുടെ പേരിൽ തട്ടിപ്പ്: മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെ ചോദ്യം ചെയ്യും
മെസ്സിയുടെ പേരിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ ചോദ്യം ചെയ്യാൻ എസ്ഐടി. ഉടൻ നോട്ടീസ് നൽകും.
കോഴിക്കോട്: അർജന്റീന ഫുട്ബോൾ ടീമിനെയും നായകൻ ലയണൽ മെസിയെയും കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെ ഉടൻ ചോദ്യം ചെയ്യും. ടെൻഡറോ മറ്റ് ഉറപ്പുകളോ ഇല്ലാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് വഴിയൊരുക്കിയതിനാണ് മുൻ മന്ത്രിയിലേക്ക് അന്വേഷണം നീളുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ അബ്ദുറഹ്മാന് ഉടൻ നോട്ടീസ് നൽകാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.
ചട്ടങ്ങൾ ലംഘിച്ച് കലൂർ സ്റ്റേഡിയം വിട്ടുനൽകിയ സംഭവത്തിൽ ജിസിഡിഎയും സ്പോർട്സ് കേരള ഫൗണ്ടേഷനും നിലവിൽ അന്വേഷണ നിഴലിലാണ്. കൂടാതെ, റിപ്പോർട്ടർ കമ്പനി നടത്തിയ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴി എസ്ഐടി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കൽ തുടരും. പിടിച്ചെടുത്ത രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. അതേസമയം, റിപ്പോർട്ടർ ചാനലിലെ പോലീസ് പരിശോധന ചട്ടലംഘനമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവർത്തിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.