Manjeri MDMA Bust: മഞ്ചേരി എംഡിഎംഎ വേട്ട: മുഖ്യ പ്രതികളടക്കം 4 പേർ കൂടി പിടിയിൽ, ആകെ അറസ്റ്റ് 13 ആയി
)
മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നായ മഞ്ചേരി എംഡിഎംഎ കേസിൽ മുഖ്യപ്രതികൾ ഉൾപ്പെടെ നാലുപേർ കൂടി അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റ് ചെയ്തവരുടെ എണ്ണം 13 ആയി. മഞ്ചേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 10 കോടി രൂപയോളം വിപണി മൂല്യം വരുന്ന 13 കിലോഗ്രാം എംഡിഎംഎ ആണ് പോലീസ് പിടിച്ചെടുത്തത്.
പ്രതികളുടെ ഒളിത്താവളങ്ങളിൽ എത്തിയാണ് ലഹരി മാഫിയ ശൃംഖലയിലെ മുഖ്യകണ്ണികളെ മലപ്പുറം പോലീസ് പിടികൂടിയത്. ബീഹാറിലെ ഭാഗൽപൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് നാല് പ്രതികളെ പിടികൂടിയത്. ലഹരിക്കടത്ത് ശൃംഖല നിയന്ത്രിച്ചിരുന്ന പ്രധാനികളാണ് ഇവർ. പിടിയിലായ ചില പ്രതികൾ മുൻപും കൊലപാതകം, കവർച്ച, ലഹരിക്കടത്ത് തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് വ്യക്തമാക്കി.
മലപ്പുറം നടുവട്ടം സ്വദേശി മുഹമ്മദ് ഹാരിസ് (37), വയനാട് വടുവഞ്ചാൽ സ്വദേശി അഖിൽ ജോയി എന്ന 'കിങ് മേക്കർ' (32), പാലക്കാട് കൊപ്പം സ്വദേശി സലാഹുദ്ദീൻ (26) എന്നിവരെ ബീഹാറിലെ ഭാഗൽപൂരിൽ നിന്നും, തമിഴ്നാട് ഉദകമണ്ഡലം സ്വദേശി കാർത്തികിനെ (32) ചെന്നൈയിൽ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോണുകൾ ഉപയോഗിക്കാതെ പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. ഇവർക്കായി പത്തോളം സംസ്ഥാനങ്ങളിൽ പോലീസിന്റെ പ്രത്യേക സംഘം രഹസ്യ നിരീക്ഷണം നടത്തിയിരുന്നു. ഒടുവിൽ ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് ഒളിത്താവളങ്ങൾ കണ്ടെത്തി പ്രതികളെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.
)
)
)
)
)
)
)