MDMA Seized: എംഡിഎംയുമായി മൂന്ന് യൂത്ത് ലീഗ് പ്രവർത്തകരെ പിടികൂടി
റാഫി മുണ്ടുകുന്നേൽ, ഷമാസ്, കബീർ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇടുക്കി: ഇടുക്കിയിലെ വണ്ണപ്പുറത്ത് എംഡിഎംഎയുമായി മൂന്ന് മുസ്ലിംലീഗ് പ്രവർത്തകർ പോലീസിൻറെ പിടിയിലായി. വണ്ണപ്പുറം വാർഡ് പതിനാറിലെ ജനപ്രതിനിധിയുടെ ഭർത്താവ് റാഫി മുണ്ടുകുന്നേൽ, ഷമാസ്, കബീർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
വണ്ണപ്പുറം പള്ളിക്കടുത്തുള്ള വാടകവീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഇവരിൽ നിന്ന് ലഹരിമരുന്ന് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് തൊടുപുഴ ഡിവൈഎസ്പി സ്ക്വാഡും കാളിയാർ പോലീസും ചേർന്നാണ് പരിശോധന നടത്തിയത്.
പിടിയിലായ റാഫിയെ വണ്ണപുറത്തെ സ്വകാര്യ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിച്ച സമയം, പ്രതികൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.