Medical Negligence: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു; ചികിത്സാപിഴവെന്ന് കുടുംബം, പരാതി
ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ആശുപത്രി അധികൃതർ കുടുംബത്തെ മരണം വിവരം അറിയിക്കുന്നത്.
കണ്ണൂർ: കണ്ണൂർ പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് വീഴ്ച സംഭവിച്ചതായി കുടുംബത്തിൻറെ പരാതി. ഇരിട്ടി വള്ളിത്തോട് സ്വദേശിനിയായ ഫാത്തിമയാണ് ചൊവ്വാഴ്ച മരിച്ചത്.
ഇതേ തുടർന്ന് ബന്ധുക്കൾ ആശുപത്രി പരിസരത്ത് പ്രതിഷേധവുമായെത്തി. താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ഹൃദയവാൽവിൻറെ തകരാർ പരിഹരിക്കാമെന്ന മെഡിക്കൽ സംഘത്തിൻറെ ഉറപ്പിലാണ് ഫാത്തിമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എന്നാൽ ശസ്ത്രക്രിയ പുരോഗമിക്കുന്നതിനിടെ ഉണ്ടായ അപാകത മൂലം തുറന്ന ഹൃദയ ശസ്ത്രക്രിയ നടത്തേണ്ടി വന്നുവെന്നും ഈ വിവരം തങ്ങളോട് നേരത്തെ സംസാരിച്ചിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് മരണവിവരം ആശുപത്രി അധികൃതർ കുടുംബത്തെ അറിയിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.