Kerala Governor: രാജേന്ദ്ര ആർലേക്കർ മാറി, കേരളത്തിന് പുതിയ ഗവർണർ; ഓം പ്രകാശ് മാഥൂറിന് ചുമതല
കേരളത്തിന് പുതിയ ഗവർണറെ നിയമിച്ചു. ഓം പ്രകാശ് മാഥൂറിനാണ് ചുമതല.
ന്യൂഡൽഹി: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ സിക്കിം ഗവർണറാണ് അദ്ദേഹം. കേരള ഗവർണറായിരുന്ന രാജേന്ദ്ര അർലേക്കറെ തമിഴ്‌നാട് ഗവർണറായി സ്ഥലംമാറ്റി നിയമിച്ചിട്ടുണ്ട്. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ ഗവർണർമാരെ പുനഃക്രമീകരിച്ചുകൊണ്ടുള്ള സുപ്രധാന ഉത്തരവിലാണ് കേന്ദ്ര സർക്കാർ നിർണ്ണായക മാറ്റങ്ങൾ പ്രഖ്യാപിച്ചത്.
ബ്രജ് മോഹൻ റാം ഒഡീഷ ഗവർണറായി ചുമതലയേൽക്കും. ഹരി ബാബു കംഭംപാട്ടിയുടെ പിൻഗാമിയായാണ് ഈ നിയമനം. കർണാടക ഗവർണറായി താവർചന്ദ് ഗെലോട്ടിന് പകരക്കാരിയായി സുധാ യാദവ് എത്തും. ഗുർമീത് സിങ്ങിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് ധൽ സിങ് ബിസെൻ ഉത്തരാഖണ്ഡിന്റെ പുതിയ ഗവർണറാകും. ഓംപ്രകാശ് മാഥൂർ കേരളത്തിലേക്ക് മാറുന്ന ഒഴിവിലാണ് ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ചിരിക്കുന്നത്.
കേരള ഗവർണറുടെ ചുമതല വഹിക്കുന്നതിനൊപ്പം തമിഴ്‌നാടിന്റെ അധിക ചുമതലയും നിർവഹിച്ചു വരികയായിരുന്നു രാജേന്ദ്ര അർലേക്കർ. കഴിഞ്ഞ മാർച്ചിൽ അന്നത്തെ തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയെ ബംഗാൾ ഗവർണറായി നിയമിച്ചതിനെ തുടർന്നാണ് അർലേക്കറിന് തമിഴ്‌നാടിന്റെ അധിക ചുമതല നൽകിയിരുന്നത്. പുതിയ ഉത്തരവോടെ അദ്ദേഹം തമിഴ്‌നാടിന്റെ ഔദ്യോഗിക ഗവർണർ പദവി പൂർണ്ണമായി ഏറ്റെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.