SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Operation Toofan: ഓപ്പറേഷൻ തൂഫാൻ: ചെന്നിത്തലയെ അഭിനന്ദിച്ച് അമിത് ഷാ

Kerala

Operation Toofan: കേരളത്തിലെ ഓപറേഷൻ തൂഫാന് കേന്ദ്ര സഹായം വാഗ്ദാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

Written By Ajitha Kumari Updated by Ajitha Kumari
Published: Nov 05, 2026, 07:24 AM | Updated: Nov 05, 2026, 07:24 AM

ന്യൂഡൽഹി: ലഹരിമരുന്ന് വ്യാപനത്തിന് തടയിടാനായി സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതിയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി ഇന്നലെ കേരള ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല കൂടിക്കാഴ്‌ച നടത്തിയിരുന്നു.

കൂടിക്കാഴ്ചയിൽ ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ അമിത് ഷാ ചോദിച്ചതായും പദ്ധതിക്ക് കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായം വാഗ്ദാനം ചെയ്തതായും ചെന്നിത്തല പറഞ്ഞു. നാശമുക്ത് ഭാരത് എന്ന കേന്ദ്ര പദ്ധതിയുടെ ഭാഗമായിട്ടാണ് ഓപ്പറേഷൻ തൂഫാന്‌ കേന്ദ്ര സഹായം നൽകാമെന്ന് അമിത് ഷാ വാഗ്ദാനം നൽകിയത്.

കേരള പോലീസിന്റെ ആധുനികവത്കരണത്തിനായുള്ള പദ്ധതികൾ സമർപ്പിക്കാനായി മുൻകൂട്ടി അനുമതി ലഭിച്ചതുപ്രകാരമായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. മുൻപ് തൂഫാൻ മാതൃക ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടും സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനം തിരുവനന്തപുരത്ത് സംഘടിപ്പിക്കാൻ കേരളം ആതിഥേയത്വം വഹിക്കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടും ചെന്നിത്തല അമിത് ഷായ്ക്ക് കത്തയച്ചിരുന്നു.

വനിതാ പോലീസുകാരുടെ എണ്ണം 30 ശതമാനമായി ഉയർത്താനുള്ള കേരളത്തിന്റെ നീക്കത്തെ അമിത് ഷാ അഭിനന്ദിച്ചു. സംസ്ഥാനത്തെ ജയിൽ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ നെട്ടുകാൽത്തേരിയിൽ പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കാനുള്ള നിർദേശവും കേന്ദ്രത്തിന് ചെന്നിത്തല കൈമാറിയിട്ടുണ്ട്. ഒപ്പം പൂജപ്പുരയുമായി ബന്ധപ്പെട്ട് പുതിയ ഓപ്പൺ ജയിൽ പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രൊപ്പോസലും കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author