Operation Toofan: ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് രാസലഹരി ഉപയോഗം; തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ അറസ്റ്റിൽ
ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ലഹരി ഉപയോഗിക്കുന്നതിനിടെയാണ് സനീഷിനെ പോലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ഇടുക്കി: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ് പോലീസിന്റെ പിടിയിലായി. 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി പ്രത്യേക അന്വേഷണ സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ലഹരി ഉപയോഗിച്ചുകൊണ്ടിരുന്ന സമയത്ത് തന്നെയാണ് പ്രത്യേക സംഘം സനീഷിനെ കൈയോടെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തിയിട്ട് ലഹരി ഉപയോഗിക്കുന്നതിനിടയിലാണ് സനീഷ് ജോർജിനെ പ്രത്യേക പോലീസ് സംഘം പിടികൂടിയത്. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തുമ്പോഴേക്കും ഇയാൾ ലഹരി ഉപയോഗിച്ച് കഴിഞ്ഞിരുന്നു. ലഹരി ഉപയോഗിക്കാനായി കരുതിയ സിറിഞ്ച് ഉൾപ്പെടെയുള്ള വസ്തുക്കൾ ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു. എന്നാൽ കൂടുതൽ അളവിൽ ലഹരിവസ്തുക്കൾ ഇയാളിൽ നിന്ന് കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. സംഭവസമയത്ത് സനീഷിനൊപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നു. അറസ്റ്റിലായ സനീഷിനെ തുടരന്വേഷണങ്ങൾക്കായി കാളിയാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
നേരത്തെയും വിവിധ രാഷ്ട്രീയ-അഴിമതി വിവാദങ്ങളിൽ പെട്ട വ്യക്തിയാണ് സനീഷ് ജോർജ്. മുൻപ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ഇയാൾ, ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് തൊടുപുഴ നഗരസഭാ അധ്യക്ഷനായത്. എന്നാൽ ഭരണത്തിലിരിക്കെ കൈക്കൂലി കേസിൽ പെട്ടതോടെ നഗരസഭാ അധ്യക്ഷസ്ഥാനം രാജിവെക്കേണ്ടി വന്നു. നിലവിൽ കോൺഗ്രസ് അംഗമായി പ്രവർത്തിച്ചുവരികയാണ് ഇയാൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.