SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Idukki: കുമളിയിൽ മന്ത്രിയുടെ പരിപാടിക്ക് പിന്നാലെ പന്തൽ തകർന്നു വീണു; പോലീസുകാർ ഉൾപ്പെടെ 4 പേ‍ർക്ക് പരിക്ക്

Kerala

മന്ത്രി ഷിബു ബേബി ജോൺ പങ്കെടുത്ത പരിപാടിക്കായി കെട്ടിയ പന്തലാണ് തകർന്നത്.

Edited by Karthika V Updated by Karthika V
Published: Oct 05, 2026, 03:34 PM | Updated: Oct 05, 2026, 03:34 PM

ഇടുക്കി: കുമളിയിൽ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പങ്കെടുത്ത പരിപാടിക്കായി കെട്ടിയ പന്തൽ തകർന്നു വീണു. ചടങ്ങ് കഴിഞ്ഞ് ആളുകൾ പുറത്തിറങ്ങിയ സമയത്തായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ മൂന്ന് പൊലീസുകാർക്കും ഒരു ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരനും പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേക്കടി ബോട്ടിങ്ങിനായി വിനോദസഞ്ചാരികൾ ടിക്കറ്റ് എടുക്കുന്ന കൗണ്ടറിന് അടുത്തുള്ള ഗ്രൗണ്ടിലായിരുന്നു പന്തൽ തയ്യാറാക്കിയിരുന്നത്.

വനം വന്യജീവി സംരക്ഷണ വാരാഘോഷ പരിപാടിയിൽ പങ്കെടുക്കാനാണ് മന്ത്രി എത്തിയത്. സംഭവത്തിൽ ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. യാതൊരുവിധ മുൻകരുതലുകളോ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് പന്തൽ നിർമിച്ചതെന്ന ആക്ഷേപം ശക്തമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author