Pathanamthitta News: പ്രണയപ്പക? പത്തനംതിട്ടയിൽ റിസോർട്ട് ജീവനക്കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ
കീഴൂകര സ്വദേശി ജിത്തുവാണ് ദിൻഷയെന്ന 20കാരിയെ കൊലപ്പെടുത്തിയത്.
പത്തനംതിട്ട: കോഴഞ്ചേരി മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ സ്വദേശിനി ദിൻഷ (20) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ദിൻഷയുടെ സുഹൃത്തും കീഴൂകര സ്വദേശിയുമായ ജിത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മാരാമണ്ണിലെ റിസോർട്ടിൽ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് ദാരുണമായ കൊലപാതകം നടന്നത്. ദിൻഷ പ്രണയത്തിൽ നിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ വധിക്കണമെന്ന ഉറച്ച തീരുമാനത്തോടെയാണ് പ്രതി ജിത്തു റിസോർട്ടിലെത്തിയത്. പത്തു മിനിറ്റോളം പുറത്തുനിന്ന് സംസാരിച്ച ശേഷമായിരുന്നു ആക്രമണം. 'തന്നെ വഞ്ചിച്ചു' എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് പ്രതി ദിൻഷയുടെ കഴുത്തിൽ പലതവണ കുത്തുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പ്രതി ഓൺലൈൻ വഴിയാണ് വാങ്ങിയതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് ഇരയായ ദിൻഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ജീവനുണ്ടായിരുന്നെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.