SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

PSC Exams Scam: കൂടുതൽ പി.എസ്.സി പരീക്ഷകളിൽ ക്രമക്കേട്; നാളെ കേസുകൾ രജിസ്റ്റർ ചെയ്യും

Kerala

കൂടുതൽ പി.എസ്.സി പരീക്ഷകളിൽ ക്രമക്കേട് കണ്ടെത്തി. മൂന്ന് കേസുകൾ കൂടി നാളെ രജിസ്റ്റർ ചെയ്യും.

Edited by Karthika V Updated by Karthika V
Published: Oct 25, 2026, 04:14 PM | Updated: Oct 25, 2026, 04:14 PM

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കൂടുതൽ പരീക്ഷകളിൽ ക്രമക്കേട് കണ്ടെത്തി. വിവിധ പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം. ക്രമക്കേട് ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് പി.എസ്.സി ചെയർമാനെയും 16 അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പരീക്ഷകളിൽ ക്രമക്കേട് നടന്നതായുള്ള വിവരം പുറത്തുവരുന്നത്.

ക്രമക്കേടുകളിൽ മൂന്ന് കേസുകൾ കൂടി നാളെ രജിസ്റ്റർ ചെയ്യും. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ തസ്തികകളിലേക്ക് നടന്ന പരീക്ഷകളിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. കൂടാതെ സബ് ഇൻസ്പെക്ടർ പരീക്ഷാ നടത്തിപ്പിലും ക്രമക്കേട് കണ്ടെത്തിയതോടെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

​ഗവർണർ രാജേന്ദ്ര ആർലേക്കർ സ്ഥാനമൊഴിയുന്നതിന് തൊട്ടുമുൻപാണ് പിഎസ്‌സി ചെയർമാനെയും 16 അം​ഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകിയത്. സംസ്ഥാന ചരിത്രത്തിൽ ഇത് ആദ്യമായിട്ടാണ് ​ഗവർണർ ‌പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്നാവശ്യപ്പെട്ട് ശുപാർശ നൽകുന്നത്. ​ഗവർണറാണ് പിഎസ്‌സി ചെയർമാന്റെ നിയമനാധികാരി. എന്നാൽ‌ പദവിയിൽ നിന്ന് നീക്കാനുള്ള അധികാരമുള്ളത് രാഷ്ട്രപതിക്കാണ്. രാഷ്ട്രപതിയുടെ നിർദ്ദേശപ്രകാരം സുപ്രീം കോടതിയുടെ അനുമതിയോടും അന്വേഷണത്തോടും കൂടി മാത്രമേ അത് സാധിക്കൂ.

പിഎസ്‌സിയുടെ പ്രവർത്തനങ്ങൾക്കെതിരെ ഒട്ടേറം പരാതികളാണ് രാജ്ഭവന് ലഭിച്ചിരിക്കുന്നത്. തുടർന്ന് ക്രൈംബ്രാഞ്ച് ഐ.ജി അജിതാ ബീഗം തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചെയർമാനെ പുറത്താക്കാൻ ശുപാർശ നൽകാനുള്ള തീരുമാനത്തിലേക്ക് ​ഗവർണർ എത്തിയത്. ലോക്‌ഭവൻ്റെ ആവശ്യപ്രകാരം ക്രൈംബ്രാഞ്ച് ഡി.ജി.പിക്ക് സമർപ്പിച്ച റിപ്പോർട്ട് പിന്നീട് ഗവർണർക്ക് കൈമാറി. പരീക്ഷാ ക്രമക്കേടുകളിൽ കേസ് എടുത്ത സാഹചര്യവും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്.

അതേസമയം ഗവർണറുടെ പുറത്താക്കൽ ശുപാർശക്കെതിരെ നിയമോപദേശം തേടാനൊരുങ്ങുകയാണ് പിഎസ്‍സി ചെയർമാൻ. ​ഭരണഘടന പ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ചെയർമാൻ്റെ നീക്കം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author