K Muraleedharan: തീർത്ഥാടകരുടെ തിരക്ക് കൂടിയാൽ വെർച്വൽ ക്യൂ ബുക്കിംഗും ഉയർത്തും; ശബരിമലയിലെ സജ്ജീകരണങ്ങൾ വ്യക്തമാക്കി മന്ത്രി കെ. മുരളീധരൻ
ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് കൂടുകയാണെങ്കിൽ വെർച്വൽ ക്യൂ ബുക്കിംഗും ഉയർത്തുമെന്ന് വ്യക്തമാക്കി മന്ത്രി കെ മുരളീധരൻ.
പത്തനംതിട്ട: മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നുകഴിഞ്ഞു. ഈ നാളുകളിൽ ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാന്‍ വേണ്ട എല്ലാ ക്രമീകരണങ്ങളും നടപ്പാക്കിയതായി മന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി. 60,000 ബുക്കിംഗ് ആണ് നിലവിൽ വെർച്വല്‍ ക്യൂ വഴി അനുവദിച്ചിട്ടുള്ളത്. സ്‌പോട്ട് ബുക്കിംഗ് വഴി 14,000 ത്തിനുമാണ് ഇപ്പോള്‍ അനുമതിയുള്ളത്. എന്നാല്‍, വരും ദിവസങ്ങളിൽ ഭക്തരുടെ തിരക്ക് വര്‍ധിച്ചാൽ കോടതിയുടെ കൂടി അനുമതിയോടെ ഇത് വര്‍ധിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് ഇന്ന് രാവിലെ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ശബരിമല ഇടത്താവളങ്ങളുടെ നടത്തിപ്പിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 3.36 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. അപ്പം-അരവണ പ്രസാദങ്ങളുടെ സ്റ്റോക്ക് നിലവില്‍ ആവശ്യത്തിന് ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യത്തിന് അനുസരിച്ച് നിര്‍മാണം കൂട്ടാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
എല്ലായിടങ്ങളിലും ശുചീകരണ തൊഴിലാളികളുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. കൃത്യമായ ഇടവേളകളില്‍ പ്രദേശത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സെക്ടര്‍ തിരിച്ച് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്വാസ്ഥ്യം ശരണം എന്ന പദ്ധതിയുടെ ഭാഗമായി പമ്പ മുതല്‍ സന്നിധാനം വരെ അഞ്ച് അലോപ്പതി ആശുപത്രികളും 24 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. അഞ്ച് കാര്‍ഡിയോളോജിസ്റ്റുകൾ ഉള്‍പ്പടെ 35 ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാണ്. അടിയന്തര സാഹചര്യം മുന്നില്‍ കണ്ട് എല്ലാവിധ മരുന്നുകളും സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.