Kannur News: ഹെയർബാൻഡ് എടുക്കാൻ ശ്രമിക്കവെ അപകടം; കണ്ണൂരിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് ആറുവയസുകാരി മരിച്ചു
താഴെവീണ ഹെയർബാൻഡ് എടുക്കാൻ ശ്രമിക്കവെ കുളത്തിൻറെ പടിക്കെട്ടിൽ വീണ് രണ്ടാം ക്ലാസുകാരി മരിച്ചു.
കണ്ണൂർ: പാനുണ്ടയിൽ പൊതുശുചീകരണത്തിനിടെ കുളത്തിന്റെ പടിക്കെട്ടിൽ വീണ് ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം. രണ്ടാം ക്ലാസ് വിദ്യാർത്ഥി മിർസയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ഞായറാഴ്ചകളിൽ നാട്ടുകാർ ചേർന്ന് ഇവിടെ ശുചീകരണ പ്രവർത്തികൾ നടത്താറുണ്ട്.
ശുചീകരണം നടക്കുന്നതിനിടെ കുളത്തിന് സമീപത്ത് കൂടി പോയ കുട്ടിയുടെ ഹെയർബാൻഡ് കുളത്തിൻ്റെ പടിക്കെട്ടിലേക്ക് വീണു. അത് എടുക്കാനായി ഇറങ്ങുന്നതിനിടെ കുട്ടി പടിക്കെട്ടിൽ തലയിടിച്ച് വീഴുകയായിരുന്നു. മിർസ കുളത്തിന്റെ പടിക്കെട്ടിൽ വീണ് കിടക്കുന്നത് മറ്റൊരു കുട്ടി കണ്ടതോടെയാണ് വിവരം ബാക്കിയുള്ളവർ അറിയുന്നത്. ഉടൻ തന്നെ കൂത്തുപറമ്പിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൊച്ചിയിൽ കാർ അപകടത്തിൽ മൂന്ന് മരണം; ഡ്രൈവർ പിടിയിൽ
കൊച്ചി: എറണാകുളം നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ മൂന്ന് മരണം. മിനി കൂപ്പർ ഇടിച്ച് സ്കൂട്ടർ യാത്രികരാണ് മരിച്ചത്. അപകടത്തിൽ രണ്ട് യുവതികളും ഒരു യുവാവുമാണ് മരിച്ചത്.
വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക (22), കർണാടക സ്വദേശി ഇയാസ് (21) എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. അപകടത്തിന് പിന്നാലെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കാർ ഡ്രൈവറെ നാട്ടുകാർ ചേർന്ന് പിടികൂടി. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് സംശയിക്കുന്നു. രാജഗിരിയിൽ ബി.കോം വിദ്യാർഥിയാണ് ഇയാൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.