Changanassery News: ചങ്ങനാശ്ശേരിയിൽ ഒരു വീട്ടിലെ 3 പേർ മരിച്ച നിലയിൽ: പോലീസ് അന്വേഷണം തുടങ്ങി
ദമ്പതികളെയും മകനെയുമാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോട്ടയം: ചങ്ങനാശ്ശേരിയിൽ ഒരു വീട്ടിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. സാജു (64), ഭാര്യ അനു (59), മകൻ സബിൻ (33) എന്നിവരാണ് മരിച്ചത്. മൂവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാൻ കാരണമെന്ന് പറയുന്നു. സാജു, അനു എന്നിവരുടെ മൃതദേഹങ്ങൾ ഒരു മുറിയിലും സബിന്റെ മൃതദേഹം മറ്റൊരു മുറിയിലുമാണ് കണ്ടത്. ഇവർക്ക് നേരത്തെ പലചരക്കുകടയാണുണ്ടായിരുന്നത്. ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപമാണ് സാജു ആന്റണിയും കുടുംബവും താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു. തുടർന്നാണ് ഇവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാജുവിനെയും ഭാര്യയെയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർ്ജ്ജിതമാക്കിയിട്ടുണ്ട്.
മകൻ സവിന്റെ മൃതദേഹം സ്റ്റോർ റൂമിലാണ് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളെത്തുടർന്ന് കുടുംബം ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആദ്യഘട്ട പരിശോധനയിൽ പുറത്തുനിന്നുള്ള അതിക്രമങ്ങൾ നടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. മകന്റെ ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്. ജീവനൊടുക്കാനുള്ള കാരണത്തിൽ വ്യക്തത വരുത്താൻ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം