Woman Died: കണ്ണൂരിൽ യുവതി ഭർതൃഗൃഹത്തിൽ തീകൊളുത്തി മരിച്ചു
സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ യുവതി ഭർതൃവീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ചു. പടപ്പേങ്ങാട് സ്വദേശിയായ പി. പ്രവീണ മോഹൻ (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ഭർത്താവിൻറെ വീട്ടിൽ രണ്ട് മക്കൾക്കൊപ്പമായിരുന്നു പ്രവീണ താമസിച്ചിരുന്നത്. കേബിൾ ഓപ്പറേറ്ററായ രാജേഷാണ് ഭർത്താവ്.
സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് തളിപ്പറമ്പ് പോലീസ് വ്യക്തമാക്കി. തീപ്പൊള്ളലേറ്റ് ശരീരത്തിൻറെ 70 ശതമാനത്തോളം പരിക്കേറ്റ പ്രവീണയെ ഉടൻ തന്നെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
എങ്കിലും പരിക്ക് അതീവ ഗുരുതരമായതിനെ തുടർന്ന് പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്.
പഴയക്കൽ പി മോഹനൻറെയും രമയുടെയും മകളാണ് പ്രവീണ മോഹൻ. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ഉച്ചയ്ക്ക് പനങ്ങാട്ടൂർ പൊതുശ്മശാനത്തിൽ സംസ്കരിക്കും. സംഭവത്തിൽ കേസെടുത്ത തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.