SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Youth Congress Protest: അമിത് ഷായ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ.

Edited by Karthika V Updated by Karthika V
Published: Sep 26, 2026, 06:15 PM | Updated: Sep 26, 2026, 06:15 PM

കൊല്ലം: കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺ​ഗ്രസ്. കൊല്ലം ആശ്രാമം മൈതാനത്തിന് മുന്നിൽ വച്ചാണ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. അമിത് ഷായുടെ വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടിവീണാണ് പ്രതിഷേധം നടത്തിയത്. തുടർന്ന് പ്രതിഷേധം നടത്തിയ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ ബിനു ചുള്ളിയിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

കൊല്ലം ആശ്രാമം മൈതാനത്ത് ഹെലികോപ്റ്റർ ഇറങ്ങി വാഹനത്തിൽ പോകുന്നതിനിടെയാണ് അമിത് ഷായ്ക്ക് നേരെ പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് നേരത്ത് ഇന്റലിജൻസ് റിപ്പോർട്ട് വന്നിരുന്നു. ഇതേത്തുടർന്ന് അതീവ സുരക്ഷയും ഒരുക്കിയിരുന്നു, എന്നാൽ സുരക്ഷ മറികടന്ന് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ ഷായ്ക്ക് നേരെ കരിങ്കൊടി കാണിക്കുകയായിരുന്നു. അതേസമയം പ്രതിഷേധം നടത്തുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.

കുണ്ടറയിൽ നടക്കുന്ന സഹകരണ സംരംഭങ്ങളുടെ ഉദ്ഘാടന ചടങ്ങിനെത്തിയതാണ് അമിത് ഷാ. അതിന് ശേഷം മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട വിശ്വ സേവന ദിന പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനത്തിനായി ഹെലികോപ്റ്റർ മാർഗം അമൃതപുരിയിലെത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author