SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Drug Bust: ചേർത്തലയിൽ ലഹരിവേട്ട! 11 കിലോ കഞ്ചാവുമായി യൂത്ത് കോൺ​ഗ്രസ് നേതാവുൾപ്പെടെ 5 പേർ പിടിയിൽ

Kerala

11 കിലോ കഞ്ചാവുമായാണ് യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് പിടികൂടിയത്.

Edited by Karthika V Updated by Karthika V
Published: Nov 22, 2026, 02:01 PM | Updated: Nov 22, 2026, 02:01 PM

ആലപ്പുഴ: ചേർത്തല പൂച്ചാക്കലിൽ കഞ്ചാവുമായി യൂത്ത് കോൺ​ഗ്രസ് നേതാവുൾപ്പെടെ 5 പേർ പിടിയിൽ. യൂത്ത് കോണ്‍ഗ്രസ്സ് പൂച്ചാക്കല്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഷമീർ, അലി ജുവ്ഹര്‍, കൃഷ്ണകുമാര്‍, സലാഹുദ്ദീന്‍ അയ്യൂബ്, എ മുഹമ്മദ് അസ്‌ലം എന്നിവരാണ് പിടിയിലായത്. 11 കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ഇവരെ ചേര്‍ത്തല മാക്കേക്കടവില്‍ നിന്ന് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ എന്‍ ഡി പി എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പൂച്ചാക്കല്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്

.

അതേസമയം കഴിഞ്ഞ ദിവസം കോട്ടയത്ത് യുവഡോക്ടർ എംഡിഎംഎയുമായി പിടിയിലായിരുന്നു. ഏറ്റുമാനൂർ സ്വദേശി ഡോ. അരുൺ മുരളീധരൻ (38) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സംഘവും ഏറ്റുമാനൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് എംഡിഎംഎ പിടികൂടുന്നത്. 0.8 ഗ്രാം എംഡിഎംഎ ആണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഏറ്റുമാനൂരിന് സമീപം സ്വകാര്യ ക്ലിനിക് നടത്തിവരികയാണ് ഡോക്ടർ അരുൺ മുരളീധരൻ. ഡയൽ ഹോം ഡോക്ടർ എന്ന ക്ലിനിക്കിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെടുത്തത്.

അതിനിടെ കൊണ്ടോട്ടി എം.ഡി.എം.എ കടത്ത് കേസിൽ നൈജീരിയന് സ്വദേശിയെയും ഭാര്യയെയും പൂണെയിൽ നിന്ന് പിടികൂടിയിരുന്നു. നൈജീരിയൻ സ്വദേശി പോൾ, ഇയാളുടെ ഇന്ത്യൻ വംശജയായ ഭാര്യ ആരതി എന്നിവരാണ് പിടിയിലായത്. എൻ.ഡി.പി.എസ് പ്രകാരം കേസെടുത്താണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ജൂണിൽ കൊണ്ടോട്ടിയിലെ പുളിക്കലിൽ നിന്ന് 780 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിരുന്നു. ഈ കേസിലെ തുടരന്വേഷണത്തിലാണ് ദമ്പതികൾ അറസ്റ്റിലായത്. മയക്കുമരുന്ന് കൈമാറുന്ന ക്യാരിയറായാണ് പോൾ പ്രവർത്തിച്ചിരുന്നതെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു. പോൾ അടക്കമുള്ള ക്യാരിയർമാർക്ക് പിന്നാലെ നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രധാന കണ്ണികളിലേക്ക് എത്താൻ സാധിച്ചത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുള്ളതായും പോലീസ് അറിയിച്ചു. ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലൂടെയാണ് ലഹരിക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പോൾ നടത്തിയിരുന്നത്.

ആരതിക്ക് ലഹരിവ്യാപാരത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നു. ഇതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവർ കേസിൽ പങ്കാളിയായത്. ബെംഗളൂരു പോലീസ് അഞ്ച് കിലോ മയക്കുമരുന്ന് പിടികൂടിയ കേസിലും കോയമ്പത്തൂരിലെ ലഹരിക്കടത്ത് കേസുകളിലും പ്രതികൾക്ക് പങ്കുള്ളതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒരേ നാർക്കോട്ടിക് ശൃംഖലയുടെ ഭാഗമാണ് ഈ കേസുകളെല്ലാം. കേസുമായി ബന്ധപ്പെട്ട് കൂടുതൽ നിർണ്ണായക തെളിവുകൾ ശേഖരിക്കുന്നതിനും, ഇതിന് പിന്നിലുള്ള വൻ ലഹരിക്കടത്ത് ശൃംഖലയെ പൂർണ്ണമായും തകർക്കുന്നതിനുമുള്ള പ്രത്യേക ആക്ഷൻ പ്ലാനിലേക്ക് പോലീസ് കടക്കുകയാണെന്നും എസ്.പി വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author