SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

High Court: നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അൻസിബയുടെ പരാതി പുനഃപരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അൻസിബയുടെ പരാതി പുനഃപരിശോധിക്കാനാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.

Edited by Karthika V Updated by Karthika V
Published: Sep 07, 2026, 05:46 PM | Updated: Sep 07, 2026, 05:46 PM

കൊച്ചി: യുട്യൂബിലൂടെ തനിക്കെതിരെ അപകീർത്തികരവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ പുനഃപരിശോധനയ്ക്ക് ഉത്തരവിട്ട് ഹൈക്കോടതി. നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ പരാതി പുനഃപരിശോധിക്കാൻ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ആണ് നിർദേശം നൽകിയത്.

പരാതിയിൽ കേസെടുക്കാൻ തക്ക കുറ്റകൃത്യങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും, ഇതുമായി ബന്ധപ്പെട്ട തെളിവുകൾ വ്യക്തമായി വിലയിരുത്താനുമാണ് ഹൈക്കോടതി മജിസ്‌ട്രേറ്റ് കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ലക്ഷ്മിപ്രിയ, ശ്വേതാ മേനോൻ, യുട്യൂബ് ചാനൽ ഉടമ എന്നിവർ ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നതെന്നായിരുന്നു അൻസിബ പരാതി. താൻ മദ്യപാനിയാണെന്നും രാത്രിയിൽ മുറിയിലേക്ക് ഒരാളെ വിളിച്ചുവരുത്തിയെന്നും അടക്കമുള്ള അശ്ലീല-അപകീർത്തികരമായ കാര്യങ്ങളാണ് ലക്ഷ്മിപ്രിയ വീഡിയോയിലൂടെ പ്രചരിപ്പിച്ചതെന്നും അൻസിബ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

അൻസിബ സമർപ്പിച്ച ഹർജി മുൻപ് ഫയലിൽ സ്വീകരിച്ച ഹൈക്കോടതി, കേസിൽ എതിർകക്ഷികളായ പാലാരിവട്ടം എസ്എച്ച്ഒ, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ, സംസ്ഥാന സർക്കാർ എന്നിവർക്ക് നോട്ടിസ് അയച്ചിരുന്നു.

യുട്യൂബ് വഴിയുള്ള അപവാദപ്രചാരണത്തിനെതിരെ പാലാരിവട്ടം പോലീസിലും കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കും മുൻപ് പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ നടപടിയുണ്ടായില്ലെന്ന് അൻസിബ ഹസൻ വ്യക്തമാക്കി. തുടർന്ന് എറണാകുളം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ സ്വകാര്യ പരാതിയായി പരിഗണിക്കാനാണ് കോടതി ഉത്തരവിട്ടത്. മജിസ്ട്രേറ്റ് കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കണമെന്നും കേസെടുത്ത് കൃത്യമായ അന്വേഷണത്തിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് അൻസിബ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് മജിസ്ട്രേറ്റ് കോടതിയോട് പരാതി വീണ്ടും പരിശോധിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author