SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് അന്തരിച്ചു

V Santhapumaran Nair: ശാന്തകുമാരൻ നായർ കോതമംഗലം മാതിരപ്പിള്ളി അമ്പാട്ട് കുന്നേൽ തറവാട് സ്വദേശിയായിരുന്നു.

Written By Ajitha Kumari Updated by Ajitha Kumari
Published: Sep 12, 2026, 09:40 AM | Updated: Sep 12, 2026, 09:40 AM

കൊച്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി ശാന്തകുമാരൻ നായർ അന്തരിച്ചു. 89 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 9:44 ഓട് കൂടിയായിരുന്നു അന്ത്യം സംഭവിച്ചത്.

എൽഐസി സോണൽ മാനേജരായിരുന്ന ശാന്തകുമാരൻ നായർ കോതമംഗലം മാതിരപ്പിള്ളിയിലെ അമ്പാട്ട് കുന്നേല്‍ തറവാട് സ്വദേശിയായിരുന്നു. മൃതദേഹം നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ബന്ധുക്കൾ വിദേശത്തുനിന്നും എത്തിയ ശേഷം നാളെ രാവിലെ കുടുംബവീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കുകയും തുടർന്ന് വൈകുന്നേരം 4 മണിയോടെ സംസ്കാരം നടത്തും എന്നാണ് റിപ്പോർട്ട്.

ടിഎന്‍. സാവിത്രിദേവിയാണ് ഭാര്യ. ദീപുശാന്ത്, നിവേദിത, ദിവ്യ, ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവരാണ് മക്കൾ. കല്‍പ്പന, ക്യാപ്ടന്‍ സജിത്ത്, മധു ബാലകൃഷ്ണന്‍, ദുവനേശ്വരി എന്നിവരാണ് മരുമക്കൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author